ആലപ്പുഴ: ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് ചോദിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് മന്ത്രി ജി. സുധാകരൻ. സ്റ്റുഡൻറ് പൊലീസ് കാഡറ്റിെൻറ ജില്ലതല സമ്മർ ക്യാമ്പ് അമ്പലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനോട് ചാടിക്കയറുകയാണ് ജഡ്ജി ചെയ്തത്. പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കില്ല. ജഡ്ജി വെറുതെവിടാൻ ശ്രമിക്കുന്നത് കുറ്റവാളികളെയാണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാടുകളെ മാധ്യമങ്ങൾ വിമർശിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.