തിരുവനന്തപുരം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാമെന്നോ എൽ.ഡി.എഫ് അങ്ങനെ തീരുമാനിച്ചെന്നോ വാഗ്ദാനം നൽകിയെന്നോ താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഇടുക്കിയിലെ കല്ലാർപ്പാലം ഉദ്ഘാടനം ചെയ്യുമ്പോൾ താൻ അത്തരത്തിൽ പ്രസംഗിച്ചെന്ന് ചില ലേഖകന്മാർ കെട്ടുകഥ ഉണ്ടാക്കി. മാണി നേർവഴിക്ക് സഞ്ചരിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഉന്നതി കിട്ടുമായിരുന്നെന്ന് 2012ൽ നിയമസഭയിൽ പ്രസംഗിച്ച കാര്യമാണ് താൻ പറഞ്ഞത്. എൽ.ഡി.എഫ് മാണിയെ മുഖ്യ മന്ത്രിയാക്കാൻ തീരുമാനിച്ചെന്നോ വാഗ്ദാനം കൊടുത്തെന്നോ മുഖ്യമന്ത്രി ആക്കുമെന്നോ തെൻറ പ്രസംഗത്തിലെവിടെയും പറഞ്ഞിട്ടില്ല. പ്രസംഗത്തിെൻറ പൂർണ രൂപം പുറത്തുവിടണം. ഉത്തരവാദിത്തപ്പെട്ട ആളുകൾ പറയാത്ത കാര്യങ്ങൾ പറഞ്ഞ് പ്രചരിപ്പിക്കുന്നത് ചാനലുകളുടെ വിനോദമായി മാറി. ഇതു ജനങ്ങൾ അംഗീകരിക്കില്ലെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് മാധ്യമങ്ങൾ പിന്തിരിയണമെന്നും മന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.