തൃശൂര്‍: വാതക പൈപ്പ്ലൈൻ പദ്ധതിക്കായി വിട്ടുകൊടുത്ത ഭൂമിയിൽനിന്ന് ഗെയിൽ ആവശ്യമുള്ളതിനെക്കാൾ അധികം ഭൂമി ഏറ്റെടുത്തു എന്ന പരാതി റവന്യു വകുപ്പ് പരിേശാധിക്കുന്നു. പദ്ധതിക്കായി ഏഴു ജില്ലകളിൽ കൃത്യമായ നടപടി സ്വീകരിക്കാതെയാണ് ഭൂമി ഏറ്റെടുത്തത്. ഇങ്ങനെ വിട്ടുകൊടുത്ത ഭൂമിക്ക് അഞ്ചുവർഷം കഴിഞ്ഞിട്ടും രേഖകളൊന്നും ഉടമകൾക്ക് ലഭിച്ചിട്ടില്ല.
ആവശ്യമായ ഭൂമിയുടെ അളവ്, അതിരുകൾ, നഷ്ടപരിഹാര തുക എന്നിവ അടങ്ങിയ രേഖയാണ് നൽകേണ്ടത്. ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ആവശ്യത്തിലധികം ഭൂമി ഏറ്റെടുത്തത് കോഴിക്കോെട്ട ഭൂവുടമകളുടെ ശ്രദ്ധയിൽപെട്ടത്. അവർ പ്രതിഷേധവുമായി രംഗത്തു വന്ന് കലക്ടർക്ക് പരാതി നൽകി. കോഴിക്കോട് കലക്ടർ പരാതി പരിശോധിക്കുമെന്ന് ഉറപ്പു നൽകി. ഇതോടെ മറ്റു ജില്ലകളിലും ഗ്യാസ് വിക്റ്റിംസ് ഫോറം പരാതിയുമായി രംഗത്തുവന്നു.
കാസർകോട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ ഭൂ ഉടമകൾ ഏറ്റെടുക്കൽ നടപടി പരിശോധിക്കണമെന്ന ആവശ്യവുമായി നേരത്തെ രംഗത്തു വന്നിരുന്നു. എറണാകുളത്ത് പദ്ധതി പ്രവർത്തനങ്ങൾ നടന്നതിനാലും മലപ്പുറത്ത് ഗെയിലിെൻറ സർവേ നടപടി മുടങ്ങിയതിനാലും അവിടങ്ങളിൽ ഇത്തരമൊരു ആവശ്യം നിലവിലില്ല. നേരത്തെ റവന്യൂ വകുപ്പിനെ മുഖവിലയ്ക്ക് എടുക്കാതെ ചെയ്ത പ്രവർത്തനങ്ങളാണ് ഇപ്പോൾ ഗെയിലിന് തിരിച്ചടിയാവുന്നത്. വില്ലേജ് ഒാഫിസ് മുഖേനയാണ് സർവേ പരിശോധന നടത്തുവാൻ ഒരുങ്ങുന്നത്.
ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ഗെയിലും ഭൂഉടമകളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ േകാമ്പിറ്റൻറ് അതോറിറ്റിയെ നിയമിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ ഗെയിൽ ഒന്നും ചെയ്തില്ല. ഭൂമിയുടെ കൈമാറ്റം സംബന്ധിച്ച് റവന്യൂ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളാണ് ഗെയിൽ നേരിട്ട് ചെയ്തത്. അതിനിടെ വില്ലേജ് ഒാഫിസുകൾ ഭൂ രേഖ ചോദിക്കുേമ്പാൾ കൃത്യമായ മറുപടിയുമുണ്ടായില്ല. രേഖകൾ നൽകാത്തതിനാൽ പരാതി അനുസരിച്ച് റവന്യു വകുപ്പിന് പരിശോധന നടത്താനാവാത്ത സാഹചര്യവും നിലവിലുണ്ട്.
രേഖകൾ കെട്ടിച്ചമച്ച് ഭൂമി ഏറ്റെടുക്കുകയല്ലാതെ ഭൂ ഉടമയെ കൃത്യമായി കണ്ടെത്താൻ പോലും അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ റവന്യൂ വകുപ്പിെൻറ സർവേ പരിശോധന മുടങ്ങുന്ന സാഹചര്യമുണ്ട്. ഉടമയെ കണ്ടെത്താതെ പരിശോധന എങ്ങനെ നടത്താനാവുമെന്ന ചോദ്യമാണ് റവന്യൂ ജീവനക്കാർക്കുള്ളത്. അതിനിടെ, വില്ലേജ് ഒാഫിസുകളിൽ നിലവിലുള്ള ജോലിപോലും തീരാതിരിക്കെ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന നടത്താൻ പ്രയാസമുണ്ടെന്ന നിലപാടിലാണ് ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.