കോട്ടക്കൽ: ഗെയിലിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും പൈപ്പ് സ്ഥാപിക്കുന്ന നടപടികളുമായി അധികൃതർ മുന്നോട്ട്. പൊന്മള വില്ലേജിൽ ഉൾപ്പെടുന്ന മരവട്ടത്ത് ഒരു കിലോമീറ്റർ ദൂരം നവീകരണ പ്രവൃത്തികൾ പൂർത്തിയായി. 20 മീറ്റർ വീതിയിലാണ് പ്രവൃത്തികൾ. മരങ്ങളും മറ്റും ഒഴിവാക്കുന്ന മുറക്ക് വാതക പൈപ്പുകളും ഇവിടെ ഇറക്കിക്കഴിഞ്ഞു. സർവേ നടപടികൾ പൂർത്തിയായ പ്രദേശത്ത് രണ്ട് വീടുകൾ ഉൾപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് ഒഴിവാക്കി ദിശ മാറ്റിയതായി അധികൃതർ അറിയിച്ചു. കനത്ത പൊലീസ് സന്നാഹത്തിലാണ് നടപടികൾ.
മാറാക്കര, പൊന്മള തദ്ദേശങ്ങൾ ഉൾപ്പെടുന്ന മരവട്ടത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് നടപടികൾ ആരംഭിച്ചത്. പ്രതിഷേധം ശക്തമായ ഇവിടെ ചൊവ്വാഴ്ച സമരക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തിയിരുന്നു. പത്തോളം പേർക്കാണ് പരിക്കേറ്റിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.