കോഴിക്കോട്: കുടിയിറക്കപ്പെടുന്നവർക്കുവേണ്ടി ശബ്ദിക്കാതെ മൗനം പാലിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്കെതിരെ ഗെയിൽ പൈപ്പ് ലൈൻ ഇരകളുടെ രോഷം. ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ എല്ലാ രാഷ്ട്രീയ കക്ഷികളും പ്രദേശവാസികൾക്ക് വാഗ്ദാനം നൽകിയിരുന്നു. എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും എൻ.ഡി.എയുടെയും പ്രാദേശിക നേതാക്കളും പ്രവർത്തകരും വീടും മണ്ണും നഷ്ടമാകുന്നവർക്കൊപ്പം പ്രക്ഷോഭത്തിനിറങ്ങിയെങ്കിലും പാർട്ടികളുടെ ജില്ല, സംസ്ഥാന നേതൃത്വങ്ങൾ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
പാർട്ടിയിൽനിന്ന് മതിയായ പിന്തുണ ലഭിക്കാത്ത നിലയിലാണ് പ്രാദേശിക നേതാക്കൾ.
കഴിഞ്ഞ ദിവസം വി.ടി. ബൽറാം എം.എൽ.എയുടെ സബ്മിഷന് എതിർപ്പിെൻറ പേരിൽ ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതിയുടെ നിർമാണം നിർത്തിവെക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്. മുഖ്യമന്ത്രി പ്രസ്താവന നടത്തിയപ്പോൾ തങ്ങൾ വോട്ടുചെയ്ത് വിജയിപ്പിച്ച എം.എൽ.എമാർ തലകുനിച്ചിരിക്കുകയായിരുന്നുവെന്ന് കുടിയിറക്കപ്പെടുന്നവർ കുറ്റപ്പെടുത്തുന്നു. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനുള്ള സർവേക്കെതിരെ വലിയ പ്രക്ഷോഭം നടന്ന സ്ഥലമാണ് ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ, കാപ്പിയിൽ പ്രദേശം. സർവേ നടപടികൾക്കായി പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉൾപ്പെടെ നിരവധി പേരെ പൊലീസിന് അറസ്റ്റുചെയ്യേണ്ടിവന്നു. താമരേശ്ശരിയിൽ കോൺഗ്രസ് നേതാവ് എ. അരവിന്ദൻ ഉൾപ്പെടെ നിരവധി പേരെയും അറസ്റ്റുചെയ്തിരുന്നു. കാരശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉൾപ്പെടെയുള്ളവരും പ്രക്ഷോഭത്തിെൻറ മുൻനിരയിലുണ്ടായിരുന്നു. ഇൗ സമയങ്ങളിലെല്ലാം ഇവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ നേതൃത്വം മൗനത്തിലായിരുന്നു.
ആകെയുള്ള ഭൂമി നഷ്ടമാകുന്നു എന്നത് മാത്രമല്ല പ്രശ്നം. ആന്ധ്രയിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ ഗെയിൽ വാതക പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് നിരവധിപേർ മരണപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികൾ വൻ ദുരന്തം മുന്നിൽകണ്ടുവേണം ജീവിക്കാനെന്നുള്ള യാഥാർഥ്യം ഗെയിൽ വിക്റ്റിംസ് േഫാറം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുനരധിവാസത്തിെൻറ കാര്യത്തിലും കൃത്യമായ മറുപടി ബന്ധപ്പെട്ടവർക്കില്ല. സ്ഥലത്തിെൻറ വിലയുടെ പത്തു ശതമാനം എന്ന് ആദ്യവും പിന്നീട് 75 ശതമാനം എന്നും പറയുക മാത്രമാണ് ചെയ്തത്. ഇത് മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിലാണോ അതോ സർക്കാർ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിലാണോ എന്നുപോലും വ്യക്തത ലഭിച്ചിട്ടില്ല.
ആത്മാഹുതി ശ്രമം നടന്നിട്ടും ആർക്കും ഒരു കുലുക്കവും ഉണ്ടായില്ല
കോഴിക്കോട്: ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലിനെതിരെ കലക്ടേററ്റിന് മുന്നിൽ യുവാവ് ആത്മാഹൂതി ശ്രമം നടത്തിയിട്ടും ആർക്കും ഒരുകുലുക്കവും ഉണ്ടായില്ലെന്നതാണ് സമരക്കാരുടെ മുൻ അനുഭവം. ഗെയിൽ സമരപ്പന്തലിനരികിൽ എകരൂൽ കല്ലാച്ചികണ്ടി ഷബീറാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. കലക്ടറേറ്റ് നടയിൽ ഒരാഴ്ചയായി പിതാവ് മുഹമ്മദ് ഉൾപ്പെടെയുള്ളവർ സമരം നടത്തിയിട്ടും അധികൃതരോ രാഷ്ട്രീയ കക്ഷികളോ സമരം കണ്ടില്ലെന്ന് നടിച്ചതോടെയായിരുന്നു ആത്മാഹുതി ശ്രമം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ദേഹത്ത് വെള്ളമൊഴിച്ചതിനാലാണ് അപകടം ഒഴിവായത്. സ്വന്തമായി വീടില്ലാത്ത ഷബീർ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്.വീട് വെക്കാൻ പഞ്ചായത്ത് അനുമതി നൽകിയ സ്ഥലത്തിന് നടുവിലൂെടയാണ് ഗെയിൽ അധികൃതർ സർവേ നടത്തി മാർക്ക് ചെയ്തിരുന്നത്.
ചേന്ദമംഗലൂരിൽ പ്രതിഷേധം
ചേന്ദമംഗലൂർ: സർക്കാർപറമ്പ്, കറുത്തപറമ്പ് ഭാഗത്തുകൂടി കടന്നുപോവുന്ന നിർദിഷ്ട ഗെയിൽ വാതക പൈപ്പ്ലൈനിെൻറ അലൈൻമെൻറ് മാറ്റാനായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതോടെ ചേന്ദമംഗലൂരിൽ നാട്ടുകാരുടെ പ്രതിഷേധം. ജനവാസ കേന്ദ്രങ്ങളിൽകൂടി പൈപ്പ്ലൈൻ സ്ഥാപിക്കരുതെന്ന നിയമം കാറ്റിൽപറത്തി ഉദ്യോഗസ്ഥർ നടത്തുന്ന സർവേ നടപടികൾ കാരശ്ശേരി പഞ്ചായത്തിലെ ജനങ്ങൾ ഒന്നടങ്കം പ്രതിരോധിച്ചപ്പോഴാണ് അലൈൻമെൻറ് ചേന്ദമംഗലൂർ വഴി തിരിച്ചുവിടാൻ അണിയറശ്രമം നടന്നത്. പൊലീസ് സന്നാഹത്തോടെയാണ് മംഗലശ്ശേരി തോട്ടം ഇരുവഴിഞ്ഞിപ്പുഴ തീരത്ത് ഗെയിൽ ഉദ്യോഗസ്ഥരെത്തിയത്. സന്ദർശനത്തിെൻറ ഉദ്ദേശ്യം തിരിച്ചറിഞ്ഞ നാട്ടുകാർ ഉടനെത്തന്നെ സംഘടിക്കുകയും പദ്ധതിക്കെതിരെ കർമസമിതി രൂപവത്കരിക്കുകയും ചെയ്തു. ജനദ്രോഹ പദ്ധതി ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു. ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂളിൽ ചേർന്ന യോഗത്തിൽ മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ ഹരീദ മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശഫീഖ് മാടായി, കെ.പി. അഹമ്മദ് കുട്ടി, എൻ. ഇംതിയാസ്, കെ. സ്വാലിഹ്, കെ.ടി. മഹമൂദ്, ബർക്കത്തുല്ല ഖാൻ, മുഹമ്മദ് അമ്പലത്തിങ്ങൽ, എൻ.കെ. ഉമ്മർകോയ, കെ.വി. സിദ്ദീഖ്, പി.ടി. കുഞ്ഞാലി, ജയശീലൻ പയ്യടി, കെ. സുബൈർ, റിയാസ് പാലി, പി. മുസ്തഫ, നാസർ സെഞ്ച്വറി, കൗൺസിലർ അനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.