കഞ്ചാവ് നല്‍കി വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ആറുപേര്‍ പിടിയില്‍

കല്‍പകഞ്ചേരി: കഞ്ചാവ് നല്‍കി വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ആറുപേര്‍ പോലീസ് പിടിയ ില്‍. ഒന്‍പത് പേര്‍ ഒളിവില്‍. ഇരിങ്ങാവൂര്‍ സ്വദേശികളായ ടി.പി. ഉണ്ണീന്‍ കുട്ടി (71), പി. മുഹമ്മദ് ബഷീര്‍ എന്ന മാനു (45), ടി. കോയ ഹാജി (70), എം. സിദ്ദീഖ് (46), പി. മുഹമ്മദ് സുഹൈല്‍ (28), സി. അബ്​ദുസ്സലാം (44) എന്നിവരെയാണ് കല്‍പകഞ്ചേരി പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്​റ്റ്​​ ചെയ്​തത്​.

സ്‌കൂളിലെ സെൻഡ്​​ ഓഫ് കഴിഞ്ഞെത്തിയ മക​​​െൻറ പെരുമാറ്റത്തി ല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പിതാവ് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഇദ്ദേഹം മകനില്‍ നിന് നു ലഭിച്ച വിവരങ്ങളനുസരിച്ച് കൂട്ടുകാരായ മറ്റ് മൂന്നു പേരെകൂടി കണ്ടെത്തുകയും അവരുടെ രക്ഷിതാക്കളെ ബന്ധപ്പെടു കയുമായിരുന്നു. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനിനു കൈമാറി. ചൈൽഡ്​ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരമറിഞ്ഞത്.

സൗജന്യമായി കഞ്ചാവ് നല്‍കിയ ശേഷം പ്രകൃതിവിരുദ്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി കുട്ടികള്‍ വെളിപ്പെടുത്തി. ചിലരെ പലതവണ ഉപയോഗിച്ചിട്ടുള്ളതായും കണ്ടെത്തി. ഇതോടെ ചൈല്‍ഡ് ലൈന്‍ പൊലീസില്‍ പരാതി നല്‍കുകയും കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. 15 അംഗ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്​റ്റിലായ സംഘത്തിലെ നാലു പേരാണ് ഇതിനു ചുക്കാന്‍ പിടിച്ചിരുന്നത്.അന്വേഷണ സംഘത്തില്‍ സി.ഐ കെ. പ്രേംകുമാർ, എസ്.ഐ എസ്.കെ പ്രിയൻ, എ.എസ്.ഐ മണികണ്ഠൻ, സി.പി.ഒ.മാരായ എം.എ. രജിത, കെ.പി. ഷൈലേഷ്, സി.ആർ. ശരത് നാഥ്, ജെ. അലക്സ്, വിഷ്ണു തമ്പാൻ, ആർ. രജിത, കെ. അനിൽ കുമാർ എന്നിവരുണ്ടായിരുന്നു.

ജില്ല കഞ്ചാവ് മാഫിയയുടെ പിടിയില്‍
കല്‍പകഞ്ചേരി: കൗമാരക്കാരെ കേന്ദ്രീകരിച്ച് ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ഓരോ മാസവും ജില്ലയിലേക്കെത്തുന്നത് 100 കിലോയിലധികം കഞ്ചാവാണ്. സ്കൂള്‍, കോളജ് തലങ്ങളില്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി ലഹരി വിപണനത്തിനാണ് സംഘം ശ്രമിക്കുന്നത്. ലഹരിക്ക്​ അടിമകളാക്കി സാമൂഹിക തിന്മകളിലേക്ക് വിദ്യാര്‍ഥികളെ കൂട്ടികൊണ്ട് പോകുന്ന കണ്ണികളും സജീവമാണ്. ഇത്തരം സംഭവങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് കഞ്ചാവ് നല്‍കി വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം. ഈ കേസില്‍ തിങ്കളാഴ്ച ആറുപേരാണ് കല്‍പകഞ്ചേരി പൊലീസി​​​െൻറ പിടിയിലായത്. 15 അംഗ സംഘത്തി​​​െൻറ പേരില്‍ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

വിദ്യാർഥികളെ വശീകരിച്ച് ഇടനിലക്കാരായി ഉപയോഗപ്പെടുത്തുന്ന സംഘങ്ങളും വ്യാപകമാണ്. വയോധികർ വരെയുള്ളവര്‍ ലഹരിക്ക് അടിമകളായിട്ടുണ്ടെന്നാണ് അടിക്കടി കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലൂടെ വ്യക്തമാവുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ തിരൂര്‍ എക്സൈസ് സര്‍ക്കിളി​​​െൻറ കീഴില്‍ മാത്രം 42 കഞ്ചാവ് കേസുകളാണ് രജിസ്​റ്റര്‍ ചെയ്തത്. കടുങ്ങാത്തുകുണ്ട്, കുറ്റിപ്പുറം, പുത്തനത്താണി, പൊന്നാനി, പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍, മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍, കാളികാവ് എന്നിവിടങ്ങളിലാണ് കഞ്ചാവ് വില്‍പനക്കാരുടെ വിളയാട്ടം കൂടുതല്‍.

ആന്ധ്ര, അസം, ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കഞ്ചാവ് ജില്ലയിലേക്കെത്തുന്നത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ലഹരി റാക്കറ്റുകള്‍ ജില്ലയില്‍ സജീവമാണ്. പിടിക്കപ്പെട്ടാല്‍ കേസ് രജിസ്​റ്റര്‍ ചെയ്ത് പ്രതിയെയും തൊണ്ടിമുതലും കൈമാറുന്ന നടപടിയൊഴിച്ചാല്‍ കഞ്ചാവി​​​െൻറ ഉറവിടം തേടി അധികൃതര്‍ പോവാറില്ല. ഒരു കിലോഗ്രാം വരെ കഞ്ചാവ് പിടികൂടിയാല്‍ ജാമ്യം ലഭിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പുറത്തിറങ്ങുന്ന സ്ഥിതിയുമുണ്ട്. ഇത് വീണ്ടും ഈ കച്ചവടത്തില്‍ സജീവമാകാൻ സഹായകരമാവുന്നു.

Tags:    
News Summary - ganja unnatural sex- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-03 01:56 GMT