മുഖ്യമന്ത്രിക്കെതിരെ യോഗക്ഷേമ സഭ: ‘ഹൈന്ദവ സമൂഹത്തിന്റെ മേൽ കുതിര കയറണ്ട, ക്ഷേത്രത്തിൽ ഷർട്ടഴിക്കുന്നതിന് പിന്നിൽ ശാസ്ത്രീയ സത്യമുണ്ട്’

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പുരുഷൻ ഷർട്ടഴിക്കണമെന്ന ആചാരം മാറണമെന്ന സ്വാമി സച്ചിതാനന്ദയുടെ അഭിപ്രായത്തെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി. മുഖ്യമന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല ഇതെന്നും ഹൈന്ദവ സമൂഹത്തിന്റെ മേൽ കുതിര കയറേണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

‘ഷർട്ടഴിക്കുന്നതിന് പിന്നിൽ ശാസ്ത്രീയ സത്യമുണ്ട്. ഓരോരോ ക്ഷേത്രത്തിനും അതിന്റേതായ നിയമമുണ്ട്. അവിടെയുള്ള ആചാര്യൻമാരും ബന്ധപ്പെട്ടവരും ചേർന്ന് ചർച്ച നടത്തി നില​പാ​ടെടുക്കേണ്ട വിഷയമാണിത്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ടയാളാണ് പന്തളം രാജാവ്. ആ രാജാവ് അവിടെ വിയർത്തൊലിച്ച് ഇരിക്കുമ്പോൾ ഓഫിസർമാർ എ.സി റൂമിൽ ഇരിക്കുകയാണ്. ആചാരത്തോടുള്ള താൽപര്യമാണെങ്കിൽ ആചാരപരമായ കാര്യങ്ങളിലൊക്കെ ഒരുപാട് വിരോധാഭാസങ്ങൾ കാണുന്നുണ്ട്. ഇത് വ്യക്തി താൽപര്യമാണ്. അങ്ങിനെയേ മുഖ്യമന്ത്രി പറഞ്ഞതിനെ കാണാനാവൂ. ഹൈന്ദവ സമൂഹത്തിന് മേൽ കുതിര കയറേണ്ട വിഷയമല്ല ഇത്. രാഷ്ട്രീയമായി തീരുമാനിക്കേണ്ടതല്ല. ആചാര്യൻമാർ ചേർന്ന് നിലപാടെടുക്കേണ്ടതാണ്’ - അക്കീരമൺ കാളിദാസൻ പറഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞതാണ് ഇതിലെ ശരിയെന്നും അദ്ദേഹം പറഞ്ഞു.

92ാമത് ശിവഗിരി തീർഥാടന സമ്മേളനത്തിലാണ് ഉടുപ്പ് മാറ്റണമെന്ന ആചാരം മാറണമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അഭിപ്രായപ്പെട്ടത്. പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി ഇതിനെ പിന്തുണക്കുകയായിരുന്നു. ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഉടുപ്പ് അഴിച്ചുമാറ്റിയേ കയറാവൂ എന്ന രീതിയും ആചാരവും മാറണമെന്നായിരുന്നു സ്വാമി സച്ചിതാനന്ദ ആവശ്യപ്പെട്ടത്.

സമൂഹത്തിലെ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിൽനിന്നും ശ്രീനാരായണീയർ പിന്മാറണം. ശ്രീനാരായണീയരുടെ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഉടുപ്പ് ധരിച്ച് കയറാനുള്ള രീതി നടപ്പാക്കിക്കൊണ്ട് ഈ അനാചാരം അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഈ അഭിപ്രായത്തെ പിന്നീട് സംസാരിച്ച മുഖ്യമന്ത്രി പൂർണമായും പിന്തുണക്കുകയായിരുന്നു.

ആരാധനാലയങ്ങളിൽ പുരുഷൻ ഉടുപ്പ് ഊരിമാറ്റിയേ കടക്കാവൂ എന്ന നിബന്ധന പൊതുവെയുണ്ടെന്നും ഇതിന് കാലാനുസൃതമായ മാറ്റം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഗുരുവിന്റെ സദ്പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് സ്വാമി സച്ചിതാനന്ദയുടെ ഇടപെടൽ. ഇത് പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലാണ്. ഈ വഴിക്ക് വരാൻ ആരെയും നിർബന്ധിക്കേണ്ടതില്ല. നമ്മുടെ നാട്ടിൽ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട്. ശ്രീനാരായണീയരുടെ ക്ഷേത്രങ്ങളിൽ ഉടുപ്പ് നീക്കേണ്ടതില്ലെന്നത് നല്ല തുടക്കമാകും. ഇത് മറ്റ് ആരാധനാലയങ്ങളിലും പിന്തുടരാൻ കഴിയുമോയെന്നും ആലോചിക്കണം’ -എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

അതിനിടെ, ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​രും ശ്ര​മി​ക്കേ​ണ്ടെ​ന്ന സം​ഘ്​​പ​രി​വാ​ർ നി​ല​പാ​ടി​ന്​ സ​മാ​ന പ്ര​തി​ക​ര​ണ​മാ​ണ്​ ഈ ​വി​ഷ​യ​ത്തി​ൽ എ​ൻ.​എ​സ്.​എ​സി​ൽ​നി​ന്നു​ണ്ടാ​യ​ത്. ദേ​വ​സ്വം ബോ​ർ​ഡു​ക​ളെ ഉ​പ​യോ​ഗി​ച്ച്​ ക്ഷേ​ത്ര​ങ്ങ​ളി​ലെ ആ​ചാ​ര​ങ്ങ​ളി​ൽ ക​ട​ന്നു​ക​യ​റാ​നും മാ​റ്റം വ​രു​ത്താ​നും ഇ​ട​തു​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നെ​ന്ന സം​ഘ്​​പ​രി​വാ​ർ ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ സ​മാ​ന പ്ര​തി​ക​ര​ണ​മാ​ണ്​ മ​ന്നം ജ​യ​ന്തി ദി​ന​ത്തി​ൽ എ​ൻ.​എ​സ്.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ നടത്തിയത്. ‘‘ക്ഷേത്രത്തിൽ ഷർട്ട് ഊരി കയറുന്നത് ആചാരത്തിന്‍റെ ഭാഗമാണ്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമാണ്. സര്‍ക്കാറിനോ ഏതെങ്കിലും സംഘടനക്കോ തിരുത്താനാകില്ല. ഈ വ്യാഖ്യാനങ്ങളൊക്കെ ഹിന്ദുവിന്‍റെ പുറത്തുമാത്രമേയുള്ളോ. ക്രിസ്ത്യാനികൾക്ക് അവരുടേതായ ആചാരങ്ങളുണ്ട്. മുസ്‍ലിം സമുദായത്തിലുമുണ്ട് ഇത്തരം കാര്യങ്ങൾ. ഇത്തരം നടപടിക്രമങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ?’ -അദ്ദേഹം ചോദിച്ചു.

എ​ൻ.​എ​സ്.​എ​സി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​പ്പോ​ഴും പു​രു​ഷ​ന്മാ​ർ​ക്ക്​ ഷ​ർ​ട്ട്​ ധ​രി​ച്ച്​ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ, ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ​ക്ക്​ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ്​ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ചാ​രം തു​ട​രു​ന്ന​ത്. ഈ ​ആ​ചാ​ര​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള നീ​ക്ക​മാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്നാ​ണ്​ ഹി​ന്ദു​സം​ഘ​ട​ന​ക​ളു​ടെ ആ​ക്ഷേ​പം. അ​തി​നെ പി​ന്തു​ണ​ക്കു​ന്ന​ നി​ല​യി​ലാ​ണ്​​ എ​ൻ.​എ​സ്.​എ​സി​ന്‍റെ പ്ര​തി​ക​ര​ണ​വും.

ഇ​ട​വേ​ള​ക്ക്​ പി​ന്നാ​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന സ്വാ​ത​ന്ത്ര്യം ഉ​യ​ർ​ത്തി എ​ൻ.​എ​സ്.​എ​സ്​ വീ​ണ്ടും രം​ഗ​ത്തെ​ത്തു​ന്നു​വെ​ന്നാ​ണ്​​ വ്യ​ക്ത​മാ​കു​ന്ന​ത്​. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​നെ​തി​രെ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ എ​ൻ.​എ​സ്.​എ​സ്​ ആ​ചാ​രാ​നു​ഷ്​​ഠാ​ന സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ഇ​നി​യും രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്​ സു​കു​മാ​ര​ൻ​നാ​യ​രു​ടെ വാ​ക്കു​ക​ൾ. ശ​ബ​രി​മ​ല​യി​ൽ വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന്​ പോ​രാ​ടി​യ​തു​പോ​ലെ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ നി​ല​കൊ​ള്ളു​മെ​ന്ന സൂ​ച​ന​യാ​ണി​ത്. ശി​വ​ഗി​രി മ​ഠ​ത്തി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ്​ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ നി​ല​പാ​ടു​ക​ളും നി​ർ​ണാ​യ​ക​മാ​ണ്. അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും ഭാ​വി​യി​ലെ നീ​ക്ക​ങ്ങ​ൾ.

അതേസമയം, എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​നു​കീ​ഴി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​നി​യും ഷ​ർ​ട്ട്​ ഊ​രു​ന്ന രീ​തി​യു​ണ്ടെ​ങ്കി​ൽ അ​ത്​ അ​വ​സാ​നി​പ്പി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കാ​ൻ നാ​ളെ കൊ​ല്ല​ത്ത്​ യോ​ഗം ചേ​രു​മെ​ന്നാ​ണ്​ വി​വ​രം.

Tags:    
News Summary - Akkeeraman Kalidasan Bhattathiripad against pinarayi vijayan over remark on shirtless temple entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.