തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ 'ലിംഗ നീതി' കോളജ് കരിക്കുലത്തിന്‍റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തടയാൻ പ്രത്യേക ക്ലാസുകൾ നടത്തും. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പാലാ സെന്റ് തോമസ് കോളജ് കാമ്പസിൽ വിദ്യാർഥിനിയെ സഹപാഠി കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് ലിംഗ നീതി സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം വേണമെന്ന ആവശ്യം ശക്തമായത്. കോളജുകളിൽ ബോധവത്കരണത്തിന് പ്രത്യേക ക്ലാസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം പാലാ സെന്റ് തോമസ് കോളജ് വിദ്യാർഥിനിയായ തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ നിധിനമോളെ (22) കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പാണിപുത്തൻപുര അഭിഷേക് ബൈജു (20) കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.