പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: വനിത കമീഷൻ കേസെടുത്തു

കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ച ശേഷം രാജസ്​ഥാൻ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷനും ഇതുമായി ബന്ധപ്പെട്ട്​ കേസെടുത്തിരുന്നു.

അതി ഗൗരവമുള്ള സംഭവമായതിനാൽ പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും വനിത കമീഷൻ അംഗം എം.എസ്.​ താര കൊല്ലം ജില്ല പൊലീസ്​ മേധാവിയോട് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്​ഥാനത്തിലാണ് കമീഷൻ നടപടി.

Tags:    
News Summary - girl kidnapping case; women commision took case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.