കണ്ണൂർ: വൃദ്ധമാതാപിതാക്കളെയും വയോധികരെയും വഴിയിൽതള്ളുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. പ്രായമായവരെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ ക്രിമിനൽ കേസ് ചുമത്തുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.
മക്കൾ ഉപേക്ഷിക്കുന്നതുകാരണം പ്രായമായവർ അനുഭവിക്കുന്ന ദുരിതങ്ങൾ സംബന്ധിച്ച് സാമൂഹികപ്രവർത്തകൻ ഇരിക്കൂർ സ്വദേശി ഫാറൂഖ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഉപേക്ഷിക്കപ്പെടുന്നവരുടെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങളുടെ ചുവടുപിടിച്ചുള്ള നടപടികൾക്കാണ് പൊലീസിന് അനുമതി നൽകിയിട്ടുള്ളത്.
മക്കളും ഉറ്റവരുമുണ്ടായിട്ടും പ്രായമായവരെ ഉപേക്ഷിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടികളുണ്ടാവാത്തതിനെ തുടർന്നാണ് പരാതിയുമായി പൊലീസ് മേധാവിയെ സമീപിച്ചതെന്ന് ഫാറൂഖ് പറഞ്ഞു. മക്കളും സംരക്ഷിക്കുന്നതിന് ആളുകളുമില്ലാത്തവരെയാണ് ഒാൾഡ് ഏജ് ഹോമുകളിൽ പ്രവേശിപ്പിക്കുക. സംസ്ഥാന വൃദ്ധസദനങ്ങളിൽ മക്കളും സ്വന്തക്കാരുമുള്ളവരുടെ എണ്ണം ഏറിവരുകയാണ്. സംസ്ഥാനത്ത് സർക്കാർ ഗ്രാൻറ് ലഭിക്കുന്ന സ്വകാര്യ സന്നദ്ധ സംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്ന 504 വൃദ്ധസദനങ്ങളിലായി 25,000ത്തോളം പ്രായമായവരാണ് സംരക്ഷിക്കപ്പെടുന്നത്.
ഇതിൽ പതിനായിരത്തിനടുത്ത് മക്കളും ബന്ധുക്കളുമുള്ളവരാണ്. പല കാരണങ്ങളാൽ മക്കൾ പ്രായമായവരെ തെരുവിൽ ഉപേക്ഷിക്കുകയാണ്. നേരിട്ട് വൃദ്ധസദനങ്ങളിലെത്തിക്കുേമ്പാൾ നിയമപരമായ തടസ്സങ്ങളുള്ളതിനാലാണ് ഉപേക്ഷിക്കുന്നത്. സാമൂഹികപ്രവർത്തകരും പൊലീസും അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി വൃദ്ധസദനങ്ങളിലെത്തിക്കുകയാണ്. ഇങ്ങനെ വൃദ്ധ സദനങ്ങളിൽ എത്തിക്കുന്നവരുടെ മക്കളെ കണ്ടെത്തി സംരക്ഷണത്തിനുള്ള പണം ഇൗടാക്കണമെന്ന് 2007ൽ പാർലമെൻറ് പാസാക്കിയ മെയിൻറനൻസ് ആൻഡ് വെൽ ഫെയർ ഒാഫ് പാരൻറ്സ് ആൻഡ് സീനിയർ സിറ്റിസൻസ് ആക്ടിൽ പറയുന്നുണ്ട്.
പ്രതിമാസം 10,000 രൂപ മക്കളിൽനിന്ന് സംരക്ഷണ ചെലവിന് ഇൗടാക്കുന്നതിനും നിയമമുണ്ട്. എന്നാൽ, മക്കളെ കെണ്ടത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും സാധിക്കുന്നില്ല. ഇത്തരത്തിൽ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അധികൃതർ ശ്രമിക്കുന്നില്ലെന്ന് ഫാറൂഖ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.