ആലപ്പുഴ: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാന്നാർ വിസ്മയ വിലാസത്തില്‍ ബിന്ദു(39)വിനെ തട്ടിക്കൊണ്ടു പോയ കേസില്‍ കോട്ടയം സ്വദേശി ഷംസ് ആണ് പിടിയിലായത്. ബിന്ദുവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകാന്‍ സ്വര്‍ണക്കടത്ത് സംഘം കൊട്ടേഷന്‍ നല്‍കിയത് ഷംസിനാണ്.
സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും. ധാരണ തെറ്റിച്ചതിനെ തുടര്‍ന്നാണ് ബിന്ദുവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഷംസിന്റെ കൂട്ടാളികളും കേസിൽ കണ്ണികളുമായ അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ബിനോ വര്‍ഗീസ്,ശിവപ്രസാദ്, സുബീര്‍, അന്‍ഷാദ്, അബ്ദുല്‍ ഫഹദ്, പീറ്റർ എന്നിവരാണ് നേരത്തെ പിടിയിലായത്.
കഴിഞ്ഞ 22-നാണ് ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ ശേഷം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിടുകയായിരുന്നു. സ്വര്‍ണം കടത്തിയെന്നും മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നും ബിന്ദു പോലീസിനു മൊഴി നല്‍കിയിരുന്നു. ജില്ലാ പോലീസിന് പുറമെ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.