കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി. റമീസ് താൻസനിയയിലേക്ക് പോയത് സ്വർണ-വജ്ര ഖനന ബിസിനസിനാണെന്ന് സമ്മതിച്ചതായി എൻ.ഐ.എ. മൂന്നുദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം തിരികെ ഹാജരാക്കിയപ്പോൾ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. റമീസിനെക്കൂടാതെ എ.എം. ജലാൽ, പി.എസ്. സരിത് എന്നീ പ്രതികെളയാണ് തിരികെ ഹാജരാക്കിയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.
ആഫ്രിക്കയിലേക്കും താൻസനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ച് റമീസിനെ പലതവണ ചോദ്യം ചെയ്തു. സ്വർണ, വജ്ര ഖനന ബിസിനസിനാണ് അവിടെ പോയതെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, ചില പ്രശ്നങ്ങൾ കാരണം പിന്നീട് തടിവ്യാപാരത്തിലേക്ക് മാറിയതായും അവിടെനിന്ന് യു.എ.ഇയിലേക്ക് തടി കയറ്റുമതി ചെയ്തതായും ചോദ്യം ചെയ്യലിൽ പറഞ്ഞു.
അതിനിടെ, രണ്ട് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഹംസത് അബ്ദുൽ സലാം, ടി.എം. സംജു എന്നിവർക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തേ 10 പ്രതികൾക്കും സമാനരീതിയിൽ ജാമ്യം അനുവദിച്ചിരുന്നു.
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് നൽകണമെന്ന കസ്റ്റംസ് അപേക്ഷ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി തള്ളി. മൊഴിപ്പകർപ്പ് നൽകുന്നതിനെ എൻ.ഐ.എയും പ്രതിഭാഗവും ശക്തമായി എതിർത്ത സാഹചര്യത്തിലാണ് കോടതി നടപടി.
സന്ദീപിെൻറ രഹസ്യമൊഴി ചോർന്നാൽ അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടാണ് എൻ.ഐ.എ സ്വീകരിച്ചത്.
മൊഴിയിലെ വിവരം പുറത്തുവരുന്നത് സന്ദീപിെൻറ ജീവനു ഭീഷണിയാവുമെന്ന് പ്രതിഭാഗവും ബോധിപ്പിച്ചു. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് കോടതി മുമ്പാകെ കുറ്റസമ്മത മൊഴി നൽകിയത്.
കേസിൽ സന്ദീപിനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യത എൻ.ഐ.എ പരിശോധിക്കുന്നതിനിടെയാണ് കസ്റ്റംസ് മൊഴിപ്പകർപ്പിനായി അപേക്ഷ നൽകിയത്. നിലവിൽ സന്ദീപിനെ കൊെഫപോസ ചുമത്തി കസ്റ്റംസ് ഒരുവർഷത്തേക്ക് കരുതൽ തടങ്കലിൽ അടച്ചിരിക്കുകയാണ്.
കുറ്റസമ്മത മൊഴിയുടെ പകർപ്പ് കേസിെൻറ അന്വേഷണ ഉദ്യോഗസ്ഥർക്കുമാത്രം നൽകണമെന്ന് നിർേദശിക്കുന്ന മറ്റ് വിധിന്യായങ്ങളും കോടതി ചൂണ്ടിക്കാട്ടി. ഇ.ഡിയും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.