കളമശ്ശേരി: ഏലൂരിൽ ബാർബർ ഷോപ്പിൻ്റെ ചുമർകുത്തിപ്പൊളിച്ച് സമീപത്തെ ജ്വല്ലറി ലോക്കറിൽ സൂക്ഷിച്ചിരുന്ന വെള്ളിയുൾപ്പെടെ ഒന്നര കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. ഏലൂർ ഫാക്ട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുപ്പത്തടം പി.ആർ. വിജയ് കുമാറിൻ്റെ ഉടമയിലുള്ള ഐശ്വര്യജ്വല്ലറിയിലാണ് കവർച്ച.
ശനിയാഴ്ച വൈകിട്ട് അടച്ച് പോയ കടയിൽ തിങ്കളാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം ഉടമ അറിയുന്നത്. സമീപത്ത് പ്രവർത്തിക്കുന്ന ബാർബർ ഷോപ്പിൻ്റെ ഭിത്തി തുരന്ന് അകത്ത് കയറി ചേർന്നുള്ള ജ്വല്ലറിയുടെ ഇട ഭിത്തി തകർത്ത് അകത്ത് കയറി അഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കർ തകർത്ത് കവർച്ച നടത്തുകയായിരുന്നു.
സംഭവമറിഞ്ഞ് ഏലൂർ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.