ജാതി പരാമർശം: കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന്​ കടകംപള്ളി

തിരുവനന്തപുരം: ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ജാതി-മത പരാമർശം നടത്തിയ ഹിന്ദു ​െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ജീവനക്കാരിൽ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്നാണ്​ ശശികല പ്രസംഗിച്ചത്​. വർഗീയത പ്രചരിപ്പി​ക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതാ നേതാവാണ്​ ശശികല. അവർക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ശബരിമലയില്‍ ആര്‍എസ്എസിന്‍റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹികവിരുദ്ധരെ ലക്ഷ്യമിട്ടാണ് സർക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പും ഒരു സീറ്റും കുറച്ചായിരം വോട്ടും കിട്ടാനാണ് ചിലര്‍ ഈ വിഷയം കത്തിക്കുന്നത്. ഇതേക്കുറിച്ച് സര്‍ക്കാരിന് കൃത്യമായി അറിയാം. കോൺഗ്രസ് ഈ വിഷയത്തില്‍ ബി.ജെ.പിയുടെ കെണിയിൽപ്പെട്ടു. പ്രഖ്യാപിത നിലപാട് മറന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കളിക്കുന്നത്. സങ്കുചിത താത്പര്യ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തിന്‍റെ വിശാലമായ താൽപര്യത്തിലേക്ക് വരാന്‍ യു.ഡി.എഫ് തയാറാകണമെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നു സർക്കാരിന് ഒരു വാശിയും ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ 10000 കണക്കിന് സ്‌ത്രീകൾ മല കയറിയേനെ. അത്​ ആർക്കും തടയാനും ആകില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Government file case against KP Sasikala- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.