തിരുവനന്തപുരം: പ്രവാസികള്‍ക്ക് മെഡിസെപ് പോലുള്ള പദ്ധതി പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അറിയിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കലക്ടര്‍ ചെയര്‍മാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറുമായി ജില്ലകളിൽ പ്രവാസി പരാതി പരിഹാര കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ യോഗങ്ങളില്‍ ജില്ല പൊലീസ് മേധാവി കൂടി പങ്കെടുക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമനിധി അംഗത്വ നിബന്ധനയിൽ ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഒഴിവുണ്ടാകുന്നതിനനുസൃതമായി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ നിയമസഭയില്‍ അറിയിച്ചു. കുറുക്കോളി മൊയ്തീന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാടിസ്ഥാനത്തില്‍ മുന്‍ഗണന കാര്‍ഡുകൾ വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്ന് നജീബ് കാന്തപുരത്തിന് മന്ത്രി മറുപടി നല്‍കി. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ കാര്‍ഡ് 5,99,800 കുടുംബങ്ങള്‍ക്ക് മാത്രമാണ് നല്‍കാനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.