സർക്കാർ സ്കൂളിൽ പ്രവേശന ഫീസ് വാങ്ങിയെന്ന് പരാതി; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: വിളപ്പിൽശാല ഗവ. യു.പി സ്കൂളിൽ വിദ്യാർഥികളിൽ നിന്ന് സ്കൂൾ അധികൃതർ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ മന്ത്രിയുടെ നിർദേശം. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം.

ടെക്സ്റ്റ് ബുക്ക് ഫീ, സ്പെഷ്യൽ ഫീ, പി.ടി.എ ഫണ്ട്, വിദ്യാലയ വികസനസമിതിയ്ക്കുള്ള ഫണ്ട് തുടങ്ങിയവക്കായി ഫീസ് വാങ്ങിയെന്നാണ് പരാതി. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട്‌ നൽകണം. സ്‌കൂളുകളിൽ അനധികൃതമായി ഫീസ് വാങ്ങാൻ പാടില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Government school admission fee Complaint: Minister V Sivan Kutty directs Deputy Director of Education to investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.