കോഴിക്കോട്: ദുരന്ത നിവാരണത്തിന് പ്രഫഷനലുകളെ ക്രിയാത്മകമായി വിനിയോഗിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കോ എർത്ത് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ആർക്കിടെക്റ്റുമാരുടേയും സിവിൽ എഞ്ചിനീയർമാരുടെയും സന്നദ്ധ സംഘടനയായ ആയ കോ എർത്ത് ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ദുരന്ത അതിജീവനത്തിന് സാങ്കേതികത പിന്തുണയും പരിഹാരവും നൽകുന്നതിനുള്ള ടെക്നിക്കൽ വളണ്ടിയേഴ്സ് വിങ് രൂപവത്കരിച്ചു.
ദുരന്തനിവാരണവും പുനരധിവാസവുമായി ബന്ധപ്പെട്ട് ഓൺലൈൻ പരിശീലനവും സംഘടിപ്പിച്ചു. കോ എർത്ത് എക്സിക്യൂട്ടീവ് മെമ്പർ എഞ്ചിനീയർ ഹന്നാ ഹനാൻ നേതൃത്വം നൽകി. തൃശൂർ ജില്ലാ ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ കോ ഓർഡിനേറ്റർ നൗഷിബ നാസ്, പ്രമുഖ ദുരന്തനിവാരണ വിദഗ്ധനായ ഹാമിദ് ഹുസൈൻ എന്നിവർ ക്ലാസെടുത്തു. വിങ് കാപ്റ്റൻ എഞ്ചിനീയർ റഷാദ്, കോ എർത്ത് ഡയറക്ടർ ആർക്കിടെക്റ്റ് മാഹിർ ആലം, ആർക്കിടെക്റ്റ് ആയിഷ, ആർക്കിടെക്റ്റ് ഷിയാദ് മജീദ്, കോ എർത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മൊയ്നുദ്ദീൻ അഫ്സൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.