'വീണ ജോർജ് കുവൈത്തിൽ പോയിട്ടെന്ത് കാര്യം...?'; വേണ്ട ഇടപെടലുകളെല്ലാം കേന്ദ്രമന്ത്രി നടത്തിയെന്ന് ഗവർണർ

തൃശൂർ: കുവൈത്ത് യാത്രക്കായി വീണ ജോർജിന് പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്ത സംഭവത്തിൽ കേന്ദ്രത്തെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കുവൈത്തിൽ കുറഞ്ഞ മണിക്കൂറുകൾ ചിലവിടാൻ മന്ത്രി വീണ ജോർജ് പോയിട്ട് എന്താണ് കാര്യം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ട ഇടപെടലുകളെല്ലാം കേന്ദ്ര സർക്കാർ നടത്തിയിരുന്നു. കേന്ദ്രമന്ത്രി കുവൈത്തിലെത്തി അതിന് നേതൃത്വം കൊടുക്കുകയും ചെയ്തുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ മന്ത്രി വീണ ജോർജിന് യാത്ര നിഷേധിച്ചതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം, ലോക കേരളസഭക്ക് പോകാതിരുന്നതിന്റെ കാണമെന്തെന്ന ചോദ്യത്തിന്, ഗവർണമാരുടെ സ്ഥാനത്തിന് വില കൽപിക്കാതിരിക്കുമ്പോൾ  എന്തിന് ഞാൻ പോകണമെന്നും അദ്ദേഹം മറുപടി നൽകി. ഒരു മാസം മുൻപ് ഒരുക്കങ്ങൾ പൂർത്തിയാക്കിയ ലോക കേരള സഭക്ക് ക്ഷണിച്ചത് മൂന്ന് ദിവസം മുൻപ് മാത്രമാണ്. ഇതിന് മുൻപ് നടന്ന സഭയിലൊന്നും തന്നെ ക്ഷണിച്ചിരുന്നില്ലെന്നും ഗവർണർ പറഞ്ഞു.

Tags:    
News Summary - Governor Arif Muhammad Khan against Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.