തിരുവനന്തപുരം: ഖാദർകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലെ തു ടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തതിൽ വ്യക്തതയില്ലാതെ സർക്കാ റും പൊതുവിദ്യാഭ്യാസവകുപ്പും. റിപ്പോർട്ടും ഇതുസംബന്ധിച്ച് മേയ് 31ന ് പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്തിട്ടില്ലെന്നാണ് സർക്കാർ വാദം. ഉത്തരവിലെ തുടർനടപടികളെ മാത്രമേ സ്റ്റേ ബാധിക്കൂവെന്നും പൊതുവിദ്യാഭ്യാസവകുപ്പ് വാദിക്കുന്നു. എന്നാൽ, സർക്കാർ ഉത്തരവിലൂടെ നടപ്പായ കാര്യങ്ങൾക്കെല്ലാം സ്റ്റേ ബാധകമാണെന്നാണ് ഹരജിക്കാരായ അധ്യാപകസംഘടനകൾ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത തേടാനാണ് സർക്കാർ തീരുമാനം. അതോടൊപ്പം സ്റ്റേക്കെതിരെ അപ്പീലും പരിഗണനയിലാണ്. നിയമോപദേശം തേടിയ ശേഷമായിരിക്കും നടപടികൾ.
റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ച് ഉത്തരവിറങ്ങിയത് മേയ് 31നാണ്. നിലവിലെ പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഒാഫ് ജനറൽ എജുക്കേഷൻ (ഡി.ജി.ഇ) രൂപവത്കരിക്കുന്നതായിരുന്നു പ്രധാനം. പുതിയ ഡയറക്ടറേറ്റിന് െഎ.എ.എസ് കേഡർ മേധാവി, ഹയർ സെക്കൻഡറിയും ഹൈസ്കൂളും ഒന്നിച്ച് പ്രവർത്തിക്കുന്നിടത്ത് പ്രിൻസിപ്പൽ സ്ഥാപന മേധാവി, ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പൽ, പരീക്ഷാവിഭാഗങ്ങളുടെ ഏകീകരണം തുടങ്ങിയവ ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവിെൻറ തുടർച്ചയായി, ഡി.പി.െഎ ആയിരുന്ന കെ. ജീവൻബാബുവിനെ ഡി.ജി.ഇ ആയി നിയമിക്കുകയും ചെയ്തു. സ്റ്റേ തുടർനടപടികൾേക്ക ബാധകമാവൂ എന്ന വാദം അംഗീകരിച്ചാലും ജീവൻബാബുവിനെ നിയമിച്ചത് നിലനിൽക്കുമോ എന്ന കാര്യത്തിൽ സർക്കാറിന് വ്യക്തതയില്ല. ജീവൻബാബു തുടരുന്നതിന് തടസ്സമില്ലെന്ന് സർക്കാർ പറയുേമ്പാഴും പദവിയിലിരുന്ന് തുടർനടപടികൾക്ക് അദ്ദേഹത്തിന് തടസ്സങ്ങളുണ്ടാകുമെന്ന് വ്യക്തം. സ്പെഷൽ റൂൾസ് പുറപ്പെടുവിക്കുന്നതടക്കമുള്ള തുടർനടപടികളും സ്റ്റേയോടെ നിർത്തിവെക്കേണ്ടിവരും.
ഖാദർകമ്മിറ്റി റിപ്പോർട്ട്
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ ഡോ. എം.എ. ഖാദർ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടാണിത്. ഖാദറിന് പുറമെ മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ജി. ജ്യോതിചൂഡൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിരുന്നു. ഒന്നുമുതൽ 12വരെ സ്കൂൾ വിദ്യാഭ്യാസം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഒരു ഡയറക്ടറേറ്റ് ആക്കണമെന്നായിരുന്നു പ്രധാന ശിപാർശ. ഹയർ സെക്കൻഡറിയും ഹൈസ്കൂളും ഒന്നിച്ച് പ്രവർത്തിക്കുന്നിടങ്ങളിൽ പ്രിൻസിപ്പലിനെ സ്ഥാപനമേധാവിയാക്കാനും ഹെഡ്മാസ്റ്ററെ വൈസ്പ്രിൻസിപ്പലാക്കാനും ശിപാർശ ചെയ്തിരുന്നു. മൂന്ന് പരീക്ഷഭവനുകൾ ഒന്നാക്കാനും വിദ്യാഭ്യാസ ഒാഫിസുകളുടെ ഘടനാമാറ്റത്തിനും ശിപാർശയുണ്ടായി. എന്നാൽ, ഡയറക്ടറേറ്റ് തലത്തിലും സ്കൂൾ തലത്തിലും മാത്രം മാറ്റങ്ങൾ നടപ്പാക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിനനുസൃതമായാണ് മേയ് 31ന് സർക്കാർ ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.