59 പേർ മരിച്ച കവളപ്പാറ ദുരന്തത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ടത് രണ്ടുപേർ മാത്രമാണ്. തൊട്ടടുത്ത പ്രദേശമായ ഭൂദാനത്തെ ടാപ്പിങ് തൊഴിലാളിയായ ജയനും കരീമും. രക്ഷാപ്രവർത്തനത്തിനായി കവളപ്പാറയിലെത്തിയ ജയൻ ഗുരുതരമായി പരിക്കേറ്റ് ഒരു വർഷം ആശുപത്രിയിലായിരുന്നു.
നാല് വർഷത്തോളം ജോലിക്ക് പോവാനും പറ്റാതായി. അന്ന് കാലിലേറ്റ മുറിവ് അഞ്ച് വർഷമായിട്ടും ഉണങ്ങിയിട്ടില്ല. മരിച്ചവർക്കും കിടപ്പാടം പോയവർക്കും സർക്കാർ സഹായം പ്രഖ്യാപിച്ചെങ്കിലും പരിക്കേറ്റവർ സഹായപ്പട്ടികയിൽ ഇടം പിടിച്ചില്ല. നഷ്ടപരിഹാരം കിട്ടാത്തതല്ല ഇദ്ദേഹത്തിന്റെ പ്രശ്നം. ഒരു വീട് വെക്കാൻ 2017ൽ ബാങ്ക് വായ്പയെടുത്തിരുന്നു. ദുരന്തം നടന്ന 2019 ആഗസ്റ്റ് വരെ കൃത്യമായി അടച്ചുപോന്നു. മാതാപിതാക്കളടക്കമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ ജയൻ ദുരന്തത്തിലകപ്പെട്ട് കിടപ്പിലായതോടെ ബാങ്കടവ് മുടങ്ങി. ഏതു നിമിഷവും ബാങ്ക് വീട് ജപ്തി ചെയ്യുമെന്ന അവസ്ഥയിൽ മനം നൊന്ത് കഴിയുകയാണ് ഈ കുടുംബമിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.