കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സുരക്ഷ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയിൽ ഡ്യൂട്ടിക്ക് എത്തിയതിനെ തുടർന്ന്, പൊലീസ് കസ്റ്റഡിയിലെടുത്തു. എഴുകോൺ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രകാശാണ് പിടിയിലായത്. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞതോടെ, കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ രോഗികളുടെ വിവരങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് ഗ്രേഡ് എസ്.ഐ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയത്. ആശുപത്രി അധികൃതർ ഇക്കാര്യം കൊട്ടാരക്കര പൊലീസിൽ അറിയിച്ചു. തുടർന്ന്, പൊലീസെത്തി ഗ്രേഡ് എസ്.ഐയെ കസ്റ്റഡിയിലെടുത്തു.
വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തിലൂടെ സുരക്ഷ വീഴ്ചയുണ്ടായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോൾ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പിന്തിരിഞ്ഞോടിയത് വിവാദമായിരുന്നു . ഇതിനു ശേഷം പകൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും രാത്രി രണ്ടുപേരുമാണ് ഡ്യൂട്ടിയിലുണ്ടാവുക. പ്രകാശ് കഴിഞ്ഞ രാവിലെ മുതൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ധാരാളം പ്രതികളെ വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിക്കുന്നത് രാത്രിയാണ്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി വിശദ അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.