Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യലഹരിയിൽ...

മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ ഗ്രേഡ് എസ്.ഐ കസ്റ്റഡിയിൽ

text_fields
bookmark_border
police
cancel

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സുരക്ഷ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയിൽ ഡ്യൂട്ടിക്ക്​ എത്തിയതിനെ തുടർന്ന്,​ പൊലീസ് കസ്റ്റഡിയിലെടുത്തു. എഴുകോൺ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രകാശാണ് പിടിയിലായത്. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞതോടെ, കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ്​ ചികിത്സ തേടിയ രോഗികളുടെ വിവരങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് ഗ്രേഡ് എസ്.ഐ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയത്. ആശുപത്രി അധികൃതർ ഇക്കാര്യം കൊട്ടാരക്കര പൊലീസിൽ അറിയിച്ചു. തുടർന്ന്​, പൊലീസെത്തി ഗ്രേഡ് എസ്.ഐയെ കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തിലൂടെ സുരക്ഷ വീഴ്ചയുണ്ടായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോൾ എയ്​ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്​ ഉദ്യോഗസ്ഥൻ പിന്തിരിഞ്ഞോടിയത് വിവാദമായിരുന്നു . ഇതിനു ശേഷം പകൽ ഒരു പൊലീസ്​ ഉദ്യോഗസ്ഥനും രാത്രി രണ്ടുപേരുമാണ് ഡ്യൂട്ടിയിലുണ്ടാവുക. പ്രകാശ് കഴിഞ്ഞ രാവിലെ മുതൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ധാരാളം പ്രതികളെ വൈദ്യപരിശോധനക്ക്​ ആശുപത്രിയിലെത്തിക്കുന്നത് രാത്രിയാണ്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി വിശദ അന്വേഷണത്തിന്​ ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policepolice custody
News Summary - Grade SI in custody who came to duty as drunk
Next Story