തിരുവനന്തപുരം: സര്‍ക്കാർ ഒാഫിസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനത്തിൽ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍വന്നു. 83 വകുപ്പുകളും 90 പൊതുമേഖലാ സ്ഥാപനങ്ങളും 33 കമീഷനുകളും 33 ക്ഷേമബോര്‍ഡുകളും 160 സര്‍ക്കാര്‍ സ്ഥാപനങ്ങളും 399 മറ്റ് സ്ഥാപനങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി. ഹരിതകേരളം മിഷെൻറയും ശുചിത്വമിഷെൻറയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലതലത്തിൽ 1114 ഓഫിസും ഗ്രീൻ പ്രോട്ടോക്കോളിലേക്ക് മാറി. പുറമേ 1224 സര്‍ക്കാര്‍ ഓഫിസും ഹരിത ഓഫിസുകളായി. ഡിസ്പോസബിള്‍ വസ്തുക്കളുടെ ഉപയോഗം ഓഫിസുകളില്‍ ഒഴിവാക്കും.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഒഴിവാക്കും. സ്റ്റീല്‍ പാത്രങ്ങളും മറ്റ് പ്രകൃതിസൗഹൃദപാത്രങ്ങളും സജ്ജീകരിക്കും. ഉപയോഗശൂന്യമായ ഫര്‍ണിച്ചർ പുനരുപയോഗത്തിന് കൈമാറും. ഇ-മാലിന്യം നീക്കും. ജൈവമാലിന്യം ഓഫിസിൽ സംസ്കരിക്കും. ജൈവ പച്ചക്കറികൃഷി, ശുചിമുറി നവീകരണം, ഓഫിസ് കാൻറീൻ, കാമ്പസ്, ടെറസ് എന്നിവ ഹരിതാഭമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഘട്ടങ്ങളായി പദ്ധതി നടപ്പാക്കും. സംസ്ഥാനം പൂർണമായും ഗ്രീന്‍പ്രോട്ടോക്കോളിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് ഓഫിസുകളില്‍ പദ്ധതി നിര്‍ബന്ധമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.