ഗുരുവായൂര്‍: ജീവിതവഴിയിൽ ഇനി സുമമോൾക്ക് കരുത്തായി അനിലും അനിലിന് തുണയായി സുമമ ോളുമുണ്ട്. അരക്കുതാഴെ തളർന്നവളെങ്കിലും ജീവിതത്തെ പുഞ്ചിരിയോടെ നോക്കിക്കാണുന്ന സ ുമക്ക് ‘കരുണ’യൊരുക്കിയ കാരുണ്യത്തണലിൽ അനിൽ മിന്നുചാർത്തി. ഇനിയുള്ള ജീവിതയാത്ര ഇവരൊന്നിച്ചാണ്.
പ്ലസ് ടു തുല്യത പരിശീലനത്തിൽ മൂന്നുവർഷം മുമ്പ് സുമയും അനിലും കണ്ടതുമുതലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. പാലക്കാട് ജില്ലക്കാരായ അനിലിെൻറയും സുമയുടെയും വിവാഹത്തിന് പുറമെ ആറ് വിവാഹങ്ങൾകൂടി കരുണ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള വിവാഹസംഗമത്തിൽ നടന്നു.
വിൽസൻ ഡേവിഡ് (കോടന്നൂർ)-സൗമ്യ (ചിറക്കൽ), ഗുരുസ്വാമി (കോയമ്പത്തൂർ)-ഷൈബ (ആനായ്ക്കൽ), സുരേഷ് (പാലക്കാട്)-അനിത (പാലക്കാട്), രാജേഷ് (അമ്മാടം)-ബേബി (കൂമൻകുളം), റോബി (കോട്ടയം)-സുമതി (കാസർകോട്), രാജേഷ് (പരിയാരം)-സരിത (കിഴൂർ) എന്നിവരാണ് വിവാഹിതരായ മറ്റ് ദമ്പതികൾ. കരുണ ഒരുക്കിയ വിവാഹസംഗമത്തിൽ പങ്കെടുത്തവരുടെ വിവാഹമാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.