ന്യൂഡൽഹി: ചരക്കുസേവന നികുതി വരുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ വരുമാനക്കുറവ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് െഎസക്. ഇത്രയും കോടി നികുതിയുടെ ഇളവ് ഉപഭോക്താക്കൾക്ക് കിട്ടുമോ അതല്ല, ഇന്ത്യയിലെ കോർപറേറ്റുകൾക്ക് കിട്ടുമോ എന്നതാണ് ചോദ്യമെന്ന് തോമസ് െഎസക് കൗൺസിലിൽ പറഞ്ഞു. നിലവിലുള്ള നികുതിയിൽ ഒരു ലക്ഷം കോടി രൂപ ഇളവ് വരുന്നുണ്ട്. ആസ്ത്രേലിയ ചെയ്ത നടപടി കേന്ദ്ര സർക്കാർ ഇതിൽ കൈക്കൊള്ളണമെന്ന് തോമസ് െഎസക് ആവശ്യപ്പെട്ടു.
ഇത്രയും കുറവ് ചരക്കുസേവന നികുതിയിൽ വന്നാൽ എത്ര രൂപ പരമാവധി റീെട്ടയിൽ വിലയിൽ കുറവ് വരുെമന്നതിെൻറ ഇനംതിരിച്ചുള്ള പട്ടിക കേന്ദ്ര സർക്കാർ പൂർണമായും പ്രസിദ്ധീകരിക്കണം. ഇവ സംസ്ഥാന സർക്കാറിന് അയച്ചുകൊടുക്കുകയും വേണം. ഇൗ ആവശ്യം ഇതുവരെ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. അതിന് പ്രത്യേക കാരണം കേന്ദ്രം പറയുന്നില്ല. അതിനാൽ, അടുത്ത ജി.എസ്.ടി കൗൺസിലിലും വിഷയം കേരളമുന്നയിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാറിന് വിശദമായ കത്തെഴുതും. മറ്റു സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുകയും ചെയ്യും. ചരക്കുസേവന നികുതിയുെട ഗുണം നാട്ടിലെ സാധാരണക്കാർക്ക് ലഭിക്കണമെങ്കിൽ ഇത് അനിവാര്യമാണെന്നും തോമസ് െഎസക് പറഞ്ഞു.
നികുതി കുറച്ചിട്ടും വില കുറക്കുന്നില്ലെങ്കിൽ അത് പരിേശാധിക്കാൻ സമിതിയുണ്ട്. ആ സമിതിയുടെ മാർഗനിർദേശങ്ങൾ ചട്ടമുണ്ടാക്കേണ്ടതുണ്ട്. നിലവിലുള്ള നികുതി എത്രയെന്നും ജി.എസ്.ടി എത്രയെന്നും എം.ആർ.പി എത്രയെന്നും പറഞ്ഞാൽ അതിൽ നിന്ന് കുറയേണ്ട തുകയെന്താണെന്ന് സംസ്ഥാനങ്ങൾക്ക് മനസ്സിലാകും. ഇൗ വിവരമെങ്കിലും നൽകാൻ കേന്ദ്ര സർക്കാർ തയാറാകണം. കാരണം, കേന്ദ്ര സർക്കാറിെൻറ പക്കലാണ് കമ്പനികളുടെ എം.ആർ.പി വിവരമുള്ളതെന്ന് തോമസ് െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.