കാസർകോട്: ജി.എസ്.ടിയുടെ പേരിൽ യാത്രക്കാരനിൽനിന്ന് അനധികൃതമായി കൈപ്പറ്റിയ തുക യാത്രക്കാരന് തിരികെനൽകാൻ റെയിൽവേ പാലക്കാട് ഡിവിഷനിൽനിന്ന് നിർദേശം. ഉദ്യോഗസ്ഥർ തുക സ്വന്തമാക്കിയിട്ടില്ലെന്നും അബദ്ധത്തിൽ അധികം വാങ്ങിയ തുക റെയിൽവേയുടെ അക്കൗണ്ടിൽതന്നെ നിക്ഷേപിച്ചു എന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, തുക തിരികെവാങ്ങാൻ താൽപര്യമില്ലെന്ന് യാത്രക്കാരൻ കുമ്പള കുണ്ടാപ്പിലെ ഷമീർ അറിയിച്ചു.
ഒേട്ടറെ പേരിൽനിന്ന് ഇങ്ങനെ തുക ഇൗടാക്കിയതിന് പരിഹാരമുണ്ടാക്കണമെന്നാണ് അദ്ദേഹത്തിെൻറ നിലപാട്. ട്രെയിൻ ടിക്കറ്റിന് ജി.എസ്.ടി ഏർപ്പെടുത്തിയതുമുതൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് വലിയ തുകയുടെ ടിക്കറ്റ് വാങ്ങിയവരിൽനിന്ന് 100 രൂപവീതം ഇൗടാക്കിയതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. അഞ്ചു ശതമാനമാണ് യാത്രക്ക് ജി.എസ്.ടി ചുമത്തിയിരിക്കുന്നത്. ഇത് എ.സി കമ്പാർട്ട്മെൻറുകളിലെ യാത്രക്ക് മാത്രമാണ്.
സാധാരണ ടിക്കറ്റിന് ജി.എസ്.ടി ഇൗടാക്കിയാൽതന്നെ ഷമീർ വാങ്ങിയ ടിക്കറ്റിന് 100 രൂപ ഇൗടാക്കിയാൽ മതിയാവില്ല. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കും മടക്ക ടിക്കറ്റും ഉൾെപ്പടെ എട്ടുപേർക്ക് 5200 രൂപയുടെ ടിക്കറ്റ് എടുത്ത ഷമീറിൽനിന്ന് 260 രൂപ ഇൗടാക്കണം. എന്നാൽ, 100 രൂപയാണ് അധികം വാങ്ങിയത്. ഇത് റെയിൽവേയുടെ അക്കൗണ്ടിൽ ചേർത്തുവെന്ന് വിശദീകരിക്കുന്നതിൽനിന്ന് അധികൃതർ അഴിമതി നടത്തിയവരെ സംരക്ഷിക്കുന്നതായാണ് കരുതേണ്ടത്. നൂറുകണക്കിന് യാത്രക്കാരിൽനിന്നും ഇൗരീതിയിൽ വാങ്ങിയ തുകക്ക് കണക്കില്ല.
സെപ്റ്റംബർ 21ന് ഷമീർ, കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽനിന്നെടുത്ത ടിക്കറ്റിനാണ് 5200 രൂപക്ക് പകരം ജി.എസ്.ടിയുടെ പേരിൽ 5300 രൂപ വാങ്ങിയത്. ഒക്ടോബർ നാലിന് കാസർകോടുനിന്ന് മാവേലി എക്സ്പ്രസിന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രക്കായി എട്ടുപേർക്കായിരുന്നു ഷമീർ ടിക്കറ്റെടുത്തത്. അധികം തുക ഇൗടാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജി.എസ്.ടി ആണെന്ന് മറുപടിനൽകിയത്. എന്നാൽ, കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് അനധികൃതമാണെന്ന് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.