പട്ടിക്കാട് (മലപ്പുറം): എല്ലാ മതങ്ങെളയും ഉൾക്കൊണ്ട് രാജ്യത്തിെൻറ ബഹുസ്വരത ഉയർത്തിപ്പിടിച്ച് മുേന്നാട്ടുപോകാൻ കഴിയണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. പട്ടിക്കാട് ജാമിഅ നൂരിയ്യ 55ാം വാർഷിക, 53ാം സനദ്ദാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് വേണ്ടത് നാനാത്വത്തില്‍ ഏകത്വമാണ്. പൂര്‍വികര്‍ കാത്തുസൂക്ഷിച്ചത് ആ മഹത്തായ പൈതൃകമാണ്. എല്ലാ മതങ്ങളുടെയും നല്ല അംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാരതത്തിെൻറ മണ്ണില്‍ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുകയാണ് പ്രധാനം.
എന്നാൽ, ഇന്ന് മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മുസ്ലിം സമൂഹം വിദ്യാഭ്യാസത്തെ പരമപ്രധാനമായാണ് കാണുന്നത്. അതിലൂടെ മുന്നോട്ടുപോകാന്‍ ഓരോ വിശ്വാസിക്കും മതപരമായ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിെൻറ ഭാഗമായ പഠനവും ചിന്തയും ലോകത്തിന് സംഭാവന ചെയ്യാൻ മുസ്ലിം സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിവാഹമോചനം നേടുന്ന മുസ്ലിം പുരുഷനെ ജയിലില്‍ അടക്കാനുള്ള പ്രാകൃതനിയമമാണ് മുത്തലാഖ് ബില്ലിലൂടെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനെതിരെ ഒന്നിച്ചുനിന്നപ്പോള്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ വ്യത്യസ്ത മതവിഭാഗങ്ങൾ ഒരുമിച്ച് പോരാടിയ മലപ്പുറം മതസൗഹാര്‍ദത്തിെൻറ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുേക്കായ തങ്ങളുടെ പ്രാർഥനയോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. ജാമിഅ നൂരിയ്യ പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി െചയർമാൻ സാദിഖലി ശിഹാബ് തങ്ങൾ, ജാമിഅ പ്രിൻസിപ്പൽ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ഫലസ്തീൻ അംബാസഡർ അദ്നാൻ അബു ഹൈജ, ഇൗജിപ്ത് അംബാസഡർ ഹതീം അൽ സൈദ് താജുദ്ദീൻ, നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, എം.െഎ. ഷാനവാസ് എം.പി, പി.വി. അബ്ദുൽവഹാബ് എം.പി, എം.ടി. അബ്ദുല്ല മുസ്ലിയാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിൻ ഹാജി മുക്കം തുടങ്ങിയവർ സംബന്ധിച്ചു. ഗുലാം നബി ആസാദിെൻറ പ്രസംഗം എൻ. ഷംസുദ്ദീൻ എം.എൽ.എ പരിഭാഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.