തിരുവനന്തപുരം: തൃശൂർ ചേർപ്പ് സി.എൻ.എൻ സ്കൂളിൽ വിദ്യാർഥികളെകൊണ്ട് നിർബന്ധിത ‘ഗുരുപാദപൂജ’ നടത്തിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഉചിതമായ നടപടിയെടുക്കാൻ തൃശൂർ വിദ്യാഭ്യാസ ജില്ല ഒാഫിസറുടെ ശിപാർശ.വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട കുട്ടികളിൽ സമ്മർദം ചെലുത്തിയാണ് തെറ്റായ ആചാരം സ്കൂൾ അധികൃതർ നടത്തിയതെന്നും ഡി.ഇ.ഒയുടെ റിപ്പോർട്ടിൽ പറയുന്നു.
ശിപാർശയെ തുടർന്ന് സ്കൂൾ മാനേജർ, ഹെഡ്മാസ്റ്റർ എന്നിവരിൽനിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ വിശദീകരണം തേടി. സർക്കാർ ഗ്രാൻറ് വാങ്ങി പ്രവർത്തിക്കുന്ന സ്കൂളിൽ അനുമതിയില്ലാതെ ഇത്തരമൊരു പരിപാടി നടത്താനുണ്ടായ സാഹചര്യം അറിയിക്കണമെന്ന് നോട്ടീസിൽ ഡി.പി.െഎ ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ഡി.പി.െഎ അറിയിച്ചു.
സ്കൂൾ പി.ടി.എ കമ്മിറ്റി ചേർന്നാണ് ഗുരുപാദ പൂജ പരിപാടി നടത്താൻ തീരുമാനിച്ചതെന്നാണ് സ്കൂൾ അധികൃതർ ഡി.ഇ.ഒക്ക് നൽകിയ വിശദീകരണം. എല്ലാവർഷവും പരിപാടി നടത്താറുണ്ടെന്നും ആരെയും സമ്മർദം ചെലുത്തി പെങ്കടുപ്പിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു. വിദ്യാർഥികളും അധ്യാപകരും തമ്മിൽ നല്ല ബന്ധം ഉണ്ടാകാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നും സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. ഇൗ വിശദീകരണം തള്ളിയാണ് ഡി.ഇ.ഒ ഡി.പി.െഎക്ക് റിപ്പോർട്ട ്സമർപ്പിച്ചത്. കുട്ടികളിൽ സമ്മർദം ചെലുത്തിയാണ് പരിപാടിയിൽ പെങ്കടുപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തേ സർക്കാർ സ്കൂളുകളിൽ നടത്തുന്നതിന് അനുമതി നൽകിയ ‘ഗുരുവന്ദനം’ പരിപാടിയുടെ ഭാഗമായാണ് ഗുരുപാദ പൂജ സംഘടിപ്പിച്ചതെന്ന വാദം വിദ്യാഭ്യാസ വകുപ്പ് തള്ളിയിരുന്നു. വാർധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് അനന്തപുരി ഫൗണ്ടേഷെൻറയും പത്തനാപുരം ഗാന്ധിഭവെൻറയും ആഭിമുഖ്യത്തിൽ സർക്കാർ സ്കൂളുകളിൽ ബോധവത്കരണം ലക്ഷ്യമിടുന്ന പരിപാടിക്കാണ് അനുമതി നൽകിയതെന്നും ഡി.പി.െഎ വ്യക്തമാക്കിയിരുന്നു.
സ്കൂൾ അധികൃതരുടെ നടപടി ന്യായീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിെൻറ സർക്കുലർ സമൂഹമാധ്യമങ്ങളിലൂടെയും ഒാൺലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിൽ ഡി.പി.െഎ വ്യക്തത വരുത്തിയതോടെ സ്കൂൾ അധികൃതരുടെ വാദം പൊളിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.