കൊച്ചി: ഹാദിയയെ കാണാൻ അനുമതി നിഷേധിച്ച പിതാവിെൻറയും പൊലീസിെൻറയും നടപടിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി. കൊച്ചിയിൽനിന്നുള്ള സാമൂഹിക പ്രവർത്തക വി.എം. സനീറയാണ് കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതി സ്വീകരിക്കാൻ വിസമ്മതിച്ച വൈക്കം പൊലീസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടിൽ സുരക്ഷിതയല്ലെന്നും പിതാവ് മർദിക്കുന്നതായും ഹാദിയ വെളിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞദിവസം രാഹുൽ ഇൗശ്വർ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. തന്നെ സന്ദർശിച്ച മറ്റു ചിലരോടും ഹാദിയ ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് സനീറ വെള്ളിയാഴ്ച രാവിലെ ഹാദിയയെ കാണാൻ എത്തിയത്. എന്നാൽ, പൊലീസും ഹാദിയയുടെ പിതാവ് അശോകനും സമ്മതിച്ചില്ല. ഹാദിയയുടെ ജീവനു ഭീഷണിയുണ്ടെന്നും മർദിക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ പൊലീസും അശോകനും നിഷേധിച്ചു.
കാണാൻ അനുവദിക്കാത്തതിനെതിരെയും ഹാദിയയെ അന്യായ തടങ്കലിൽനിന്ന് മോചിപ്പിക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടുമാണ് സനീറ പരാതിയുമായി വൈക്കം പൊലീസിനെ സമീപിച്ചത്. എന്നാൽ, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ ഇടപെടാനാവില്ലെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.