കണ്ണൂർ: ഹാദിയ കേസിൽ കക്ഷിചേരാൻ സുപ്രീംകോടതി അനുമതിനൽകിയത് പ്രതീക്ഷയേകുന്നതായി വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. അടുത്ത തിങ്കളാഴ്ച സുപ്രീംകോടതിയിൽ വിഷയം പരിഗണനക്കെടുക്കുേമ്പാൾ കമീഷന് പറയാനുള്ളത് അറിയിക്കും. നിയമത്തിനകത്തുനിന്നുകൊണ്ടാണ് സുപ്രീംകോടതിയിൽ പോകാൻ കമീഷൻ തീരുമാനിച്ചത്.
യുവതി വീട്ടിനകത്ത് തടങ്കലിലാണെന്നും പീഡിപ്പിക്കപ്പെടുന്നുവെന്നും തുടർച്ചയായി കമീഷന് പരാതികൾ ലഭിച്ചിരുന്നു. പിതാവ് 24കാരിയായ യുവതിക്കുചുറ്റും ലക്ഷ്മണരേഖ വരച്ചിരിക്കുന്നു എന്നനിലയിലുള്ള അഭിപ്രായപ്രകടനമാണ് സമൂഹത്തിൽ അവതരിപ്പിക്കപ്പെട്ടത്. സാംസ്കാരികനായകരും വിവിധ സംഘടനകളും വിഷയത്തിൽ കമീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. യുവതിയെ നേരിട്ടുകണ്ട് സുഖസൗകര്യങ്ങൾ അന്വേഷിക്കലല്ല ആവശ്യം. ആധികാരികതയുള്ള വസ്തുതാന്വേഷണമാണ് നടത്തേണ്ടത്. യുവതിക്ക് മനുഷ്യാവകാശം നിഷേധിക്കുന്നത് കമീഷന് അംഗീകരിക്കാനാവില്ല.
യുവതിയുടെ കൂട്ടുകാരികൾക്കുപോലും കാണാൻ അനുവാദമില്ലാതിരിക്കെ ചിലർ കാണാൻപോയത് കമീഷനു മുന്നിൽ പരാതിയായുണ്ട്. പിതാവിെൻറ ഇഷ്ടാനുസരണം യുവതിക്കുമേൽ പുറേമനിന്നുള്ളവർ സമ്മർദംചെലുത്തുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.