ഹജ്ജ്​: അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കുന്നവരുടെ എണ്ണം വർധിക്കുന്നു 

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്ത്​ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ചി​ട്ടും യാ​ത്ര റ​ദ്ദാ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച 1300 പേ​രാ​ണ്​ വി​വി​ധ കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ യാ​ത്ര റ​ദ്ദാ​ക്കി​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ര​ട്ടി​യോ​ള​മാ​ണ്​ ഇ​ത്ത​വ​ണ റ​ദ്ദാ​ക്കി​യ​വ​ര​ു​ടെ എ​ണ്ണം. 
ക​ഴി​ഞ്ഞ വ​ർ​ഷം 700 പേ​രും 2016ൽ 800 ​പേ​രു​മാ​ണ്​ യാ​ത്ര റ​ദ്ദാ​ക്കി​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ശ​രാ​ശ​രി 700-800 പേ​രാ​ണ്​ അ​വ​സ​രം ല​ഭി​ച്ച​തി​ന്​ ശേ​ഷം യാ​ത്ര റ​ദ്ദാ​ക്കാ​റ്​. പു​തി​യ ഹ​ജ്ജ്​ ന​യ​ത്തി​ലെ മാ​റ്റ​ങ്ങ​ളാ​ണ്​ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. 

നേ​ര​ത്തെ, തു​ട​ർ​ച്ച​യാ​യി അ​ഞ്ചു​വ​ർ​ഷം അ​പേ​ക്ഷി​ക്കു​േ​മ്പാ​ഴാ​ണ്​ അ​വ​സ​രം ല​ഭി​ച്ചി​രു​ന്ന​ത്. ഇൗ ​സ​മ​യ​പ​രി​ധി ക​ണ​ക്കാ​ക്കി​യാ​ണ്​ അ​പേ​ക്ഷ​ക​ർ സാ​മ്പ​ത്തി​ക​മാ​യും ഒ​രു​ങ്ങി​യി​രു​ന്ന​ത്. അ​ഞ്ചാം​വ​ർ​ഷ അ​പേ​ക്ഷ​ക​ർ​ക്കു​ള്ള മു​ൻ​ഗ​ണ​ന പു​തി​യ ഹ​ജ്ജ്​ ന​യ​പ്ര​കാ​രം ഒ​ഴി​വാ​ക്കി. ഇ​തോ​ടെ 70 വ​യ​സ്സി​ന്​ മു​ക​ളി​ലും മ​ഹ്​​റം വി​ഭാ​ഗ​ത്തി​ലും അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ​ക്ക്​ നേ​രി​ട്ട്​ അ​വ​സ​രം ല​ഭി​ക്കും. 

ബാ​ക്കി​യു​ള്ള​വ​രെ മു​ഴു​വ​ൻ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ്​ പ​രി​ഗ​ണി​ക്കു​ക. ഇ​ക്കു​റി കേ​ര​ള​ത്തി​ൽ​നി​ന്ന്​ 69,783 അ​പേ​ക്ഷ​യാ​ണ്​ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്​ ഇൗ ​വ​ർ​ഷം അ​നു​വ​ദി​ച്ച ക്വോ​ട്ട 10,981 ആ​ണ്. 70 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​രും അ​വ​രു​ടെ സ​ഹാ​യി​ക​ളു​മാ​യി 1,270 പേ​ർ​ക്കും മ​ഹ്റം ഇ​ല്ലാ​ത്ത 1,124 സ്​​ത്രീ​ക​ൾ​ക്കും ന​റു​ക്കെ​ടു​പ്പ്​ ഇ​ല്ല. ഇ​വ​ർ​ക്കു​ള്ള 2394 സീ​റ്റ്​ ഒ​ഴി​ച്ച്​ ബാ​ക്കി 8587 തീ​ർ​ഥാ​ട​ക​​െ​ര​യാ​ണ്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ​നി​ന്നാ​ണ്​ ഇ​ത്ര​യും റ​ദ്ദാ​ക്കി​യ​ത്. റ​ദ്ദാ​ക്കി​യ​വ​ർ​ക്ക്​ പ​ക​രം കാ​ത്തി​രി​പ്പ്​ പ​ട്ടി​ക​യി​ൽ​നി​ന്ന്​ 1,300 പേ​ർ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അ​വ​സ​രം ന​ൽ​കി. അ​ന്തി​മ ക​ണ​ക്ക്​ വ​രു​േ​മ്പാ​ൾ കൂ​ടു​ത​ൽ പേ​ർ യാ​ത്ര റ​ദ്ദാ​ക്കു​മെ​ന്നാ​ണ്​ നി​ഗ​മ​നം. 

Tags:    
News Summary - Haj pilgrimage-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.