കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷം അവസരം ലഭിച്ചവർക്ക് വെള്ളിയാഴ് ച മുതൽ പണമടക്കാം. ആദ്യഗഡു 81,000 രൂപ ഫെബ്രുവരി അഞ്ചിന് മുമ്പും രണ്ടാം ഗഡു 1,20,000 രൂപ മാർച്ച് 20 ന് മുമ്പുമാണ് അടേക്കണ്ടത്. രണ്ട് ഗഡുക്കളും ഒരുമിച്ചടക്കാൻ താൽപര്യമുള്ളവർക് ക് െഫബ്രുവരി അഞ്ചിന് മുമ്പ് 2,01,000 രൂപ അടക്കാം. േകന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് (www.hajcommittee.gov.in) മുഖേന ഒാൺലൈനായി തുകയടക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എസ്.ബി.െഎ, യു.ബി.െഎ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് നിർദിഷ്ട ചലാനിലാണ് പണമടക്കേണ്ടത്.
അവസാന ഗഡു വിമാനടിക്കറ്റ്, ഡോളർ നിരക്ക്, സൗദിയിലെ ചെലവുകൾ എന്നിവ നിശ്ചയിച്ചശേഷം മേയ്--ജൂൺ മാസത്തിലാണ് ഇൗടാക്കുക. ഒാരോ കവർ നമ്പറിനും അനുവദിച്ച ബാങ്ക് റഫറൻസ് നമ്പർ ഉപയോഗിച്ചാണ് തുക അടക്കേണ്ടത്. കവറിൽ ഒന്നിൽ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ മുഴുവൻ തുകയും ഒന്നിച്ചടക്കണം. ബാങ്ക് റഫറൻസ് നമ്പറും കവർ നമ്പറും രേഖപ്പെടുത്തിയ സ്ലിപ് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽനിന്ന് ലഭിക്കും.
മുൻവർഷങ്ങളിൽ ആദ്യഗഡുവായി 81,000 രൂപ മാത്രമാണ് അടച്ചിരുന്നത്. ഇൗ വർഷമാണ് ആദ്യ രണ്ട് ഗഡുക്കളും ഉടൻ അടക്കുന്ന സംവിധാനം നിലവിൽവന്നത്. സൗദിയിൽ കെട്ടിടവാടകയടക്കമുള്ള തുക മുൻകൂറായി നൽകാനാണ് രണ്ട് ഗഡുക്കൾ നേരത്തേ വാങ്ങുന്നത്. തുകയടച്ച ശേഷം പാസ്പോർട്ട്, പേ ഇൻ സ്ലിപ്പിെൻറ ഒറിജിനൽ, നെഞ്ചിെൻറ എക്സ്റേ, രക്തപരിശോധന റിേപ്പാർട്ട് (ബ്ലഡ് സി.ബി.സി), മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോേട്ടാ (3.5x3.5 സെ.മി, വൈറ്റ് ബാക്ക് ഗ്രൗണ്ട്) എന്നിവ സഹിതം ഫെബ്രുവരി അഞ്ചിന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം.
പാസ്പോർട്ട് ഇപ്പോൾ സമർപ്പിക്കാൻ കഴിയാത്ത എൻ.ആർ.െഎ ഉൾപ്പെടെയുള്ളവർക്ക് കൂടുതൽ സമയം വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകണം. പാസ്പോർട്ടിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വർക്കിങ്, െറസിഡൻറ് വിസയുടെ പകർപ്പ്, ജോലി ചെയ്യുന്ന കമ്പനിയുടെ കത്ത് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. മറ്റ് വിവരങ്ങൾ അതത് പ്രദേശത്തെ ട്രെയിനർമാർ മുഖേന കവർ ഹെഡുകളെ അറിയിക്കും. വിവരങ്ങൾക്ക്: 0483 2710717, 2717571.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.