മലപ്പുറം: 2019ലെ ഹജ്ജിനുള്ള അപേക്ഷകൾ കുറഞ്ഞേതാടെ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ഫീസ് ഇ നത്തിൽ ലഭിക്കുന്ന തുകയും കുത്തനെ കുറഞ്ഞു. ഹജ്ജ് കമ്മിറ്റികൾ മുഖേന അപേക്ഷ സമർപ്പിക്കുേമ്പാൾ ഒാരോ അപേക്ഷകരിൽനിന്നും ഫീസായി 300 രൂപ ഇൗടാക്കിയിരുന്നു. ഇൗയിനത്തിൽ ഒാരോ വർഷവും വൻതുകയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിരുന്നത്. അപേക്ഷഫീസിൽനിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിൽ ലഭിച്ചത് 57.89 കോടി രൂപയാണ്. ഇൗ തുക കേന്ദ്ര, സംസ്ഥാന കമ്മിറ്റികൾക്കാണ് ലഭിക്കുന്നത്. ഇക്കുറി അപേക്ഷകൾ കുത്തനെ കുറഞ്ഞതോടെ ഇൗയിനത്തിൽ ലഭിച്ചിരുന്ന തുകയും കുറഞ്ഞു.
2017ൽ 4.48 ലക്ഷവും 2018ൽ 3.55 ലക്ഷവും അേപക്ഷകരാണ് ഉണ്ടായിരുന്നത്. 2017ൽ 13.44 കോടിയും 2018ൽ 10.66 കോടിയുമാണ് അപേക്ഷഫീസിൽനിന്ന് ലഭിച്ചത്. ഇക്കുറി ഇതുവരെ ഒന്നര ലക്ഷത്തിന് താഴെയാണ് രാജ്യത്താകെയുള്ള അപേക്ഷകരുടെ എണ്ണം. ഇതോടെ ഫീസിൽനിന്നുള്ള വരുമാനം പകുതിയായി.
അപേക്ഷ സമർപ്പിക്കാനുള്ള സമയം മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ നീട്ടിനൽകിയെങ്കിലും കാര്യമായ പുരോഗതി വന്നിട്ടില്ല. നവംബർ 17 ആയിരുന്നു നേരേത്ത അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇത് പിന്നീട് ഡിസംബർ 12 വരെയാണ് നീട്ടിയത്. കേരളത്തിൽ ആദ്യം നിശ്ചയിച്ച സമയംവരെ 31,686 അപേക്ഷകളാണ് ലഭിച്ചത്. സമയം നീട്ടിയതോടെ ശനിയാഴ്ച വരെ അപേക്ഷകൾ 36,694 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.