കൊണ്ടോട്ടി: സംഘാടക സമിതി രൂപവത്കരണത്തില്‍ ജനപ്രതിനിധികള്‍ക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും പ്രധാന ഉദ്യോഗസ്ഥരെ പോലും യോഗത്തിന് വിളിച്ചില്ലെന്നും ടി.വി. ഇബ്രാഹിം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചു. യോഗത്തില്‍ പ്രതിനിധികളുടെ എണ്ണവും ശുഷ്കമായിരുന്നു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ സംഘടന പ്രതിനിധികളുമുൾപ്പെടെയുള്ള കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘാടക സമിതിയും ഉപ സമിതികളും വിപുലീകരിക്കുമെന്ന് എക്സിക്യൂട്ടിവ് ഓഫിസര്‍ പറഞ്ഞു.
കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്തു സുഹ്റാബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി, ജില്ല പഞ്ചായത്ത് അംഗം പി.കെ.സി. അബ്ദു റഹ്മാന്, നഗരസഭ കൗണ്‍സിലര്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. മുഹമ്മദലി (പള്ളിക്കല്‍), ടി.പി. വാസുദേവന്‍ (വാഴയൂര്‍), സക്കരിയ്യ (വാഴക്കാട്), കെ.കെ. മുഹമ്മദ് (പുളിക്കല്‍), എ.പി. ജമീല ടീച്ചര്‍ (ചേലേമ്പ്ര), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. അബ്ദു റഹ്മാന്, മദ്റസ അധ്യാപക ക്ഷേമ നിധി ബോര്‍ഡ് ചെയര്മാന് സൂര്യ അബ്ദുല്‍ ഗഫൂര്‍, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കാസിം കോയ, അഡ്വ. പി. മൊയ്തീന് കുട്ടി, ഡോ. ഐ.പി. അബ്ദുല്‍ സലാം, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.