ഹ​ജ്ജ്​: 182 പേ​ർ യാ​ത്ര റ​ദ്ദാ​ക്കി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷം അവസരം ലഭിച്ചവരിൽ 182 പേർ യാത്ര റദ്ദാക്കി. മൂന്നുപേർ മരിച്ചു. ബാക്കിയുള്ളവർ സാമ്പത്തിക പ്രയാസത്തെ തുടർന്നാണ് യാത്ര വേണ്ടെന്നുവെച്ചത്. ഇൗ വർഷം 11,197 പേർക്കാണ് കേരളത്തിൽനിന്ന് അവസരം ലഭിച്ചത്.

യാത്ര റദ്ദാക്കുന്നവരുടെ സീറ്റുകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചുനൽകും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്നതുൾപ്പെടെ കേരളത്തിന് അധികമായി അറുന്നൂറോളം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.