കോഴിക്കോട്: ഐ.എൻ.എല്ലിലെ വിഭാഗീയത ചർച്ച ചെയ്തു പരിഹരിക്കുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.പി അബ്ദുൽ ഹകീം അസ്ഹരി. കാസിം ഇരിക്കൂർ, എ.പി അബ്ദുൽ വഹാബ് പക്ഷങ്ങളുമായി സംസാരിച്ചെന്നും പ്രശ്നം പരിഹരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിളർന്ന് രണ്ടു വിഭാഗമായി എൽ.ഡി.എഫിൽ തുടരാൻ കഴിയില്ലെന്ന് െഎ.എൻ.എല്ലിനോട് സി.പി.എം നേതൃത്വം തുറന്നടിച്ചിരുന്നു. രണ്ടു വിഭാഗമായി തുടരുന്നെങ്കിൽ മുന്നണിയിൽനിന്ന് മാറിനിൽക്കേണ്ടിവരുമെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബിനെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് എ.കെ.ജി സെൻററിലാണ് വഹാബിെൻറ നേതൃത്വത്തിൽ നേതാക്കൾ കോടിയേരിയെ സന്ദർശിച്ചത്. വഹാബ് വിഭാഗത്തിനോടാണ് പറഞ്ഞതെങ്കിലും ഇടഞ്ഞുനിൽക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗത്തോടുള്ള മുന്നറിയിപ്പാണ് കോടിയേരിയുടെ വാക്കുകളെന്ന് വിലയിരുത്തപ്പെടുന്നു.
െഎ.എൻ.എല്ലിനുള്ളിലെ പ്രശ്നം ആ പാർട്ടി തന്നെ പരിഹരിക്കണമെന്ന് കോടിയേരി പറഞ്ഞു. പരിഹാരമുണ്ടായില്ലെങ്കിൽ െഎ.എൽ.എല്ലിെൻറ കാര്യം പുനരാലോചിക്കേണ്ടിവരും. നിങ്ങൾ പരസ്പരം തല്ലുകൂടിയത് ജനങ്ങളുടെ മുന്നിലാണ്. നിങ്ങളുടെ വിശ്വാസ്യതക്ക് പോറലേറ്റു. നിങ്ങൾ ഒന്നാകണം. അത് പൊതുസമൂഹത്തിനു മുന്നിൽ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങൾ ഒത്തുതീർപ്പിന് തയാറാണെന്ന് അബ്ദുൽ വഹാബ് വിഭാഗം അറിയിച്ചു. ഇതിെൻറ ഭാഗമായി െഎ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയെന്ന് വിശദീകരിച്ചു. ഇൗ നടപടിയിൽ കോടിയേരി തൃപ്തി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.