തിരുവനന്തപുരം: തിരുവനന്തപുരം: ഹലാൽ ഭക്ഷണത്തിെൻറ പേരിൽ സംഘ്പരിവാർ നടത്തിവരുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ ഡി.വൈ.എഫ്.െഎ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് തിരിച്ചടിക്കുന്നു. പന്നിയിറച്ചിയടക്കം വിളമ്പിയ ഡി.വൈ.എഫ്.െഎ പരിപാടിയെ സംഘ്പരിവാർ നേതാക്കൾ പരസ്യമായി പിന്തുണച്ചത് ഏറെ വിവാദമായിരുന്നു. അതിനു പിന്നാലെ, സംഘ്പരിവാർ സഹയാത്രികെൻറ ഡി.വൈ.എഫ്.െഎയെ പ്രശംസിച്ച ട്വീറ്റ് സി.പി.എം പി.ബിയംഗം സുഭാഷിണി അലി റീ ട്വീറ്റ് ചെയ്തത് പാർട്ടിയെ പിന്നെയും വെട്ടിലാക്കി.
സംഘ് രാഷ്ട്രീയനിരീക്ഷകനായി ചാനലുകളിൽ വരുന്ന ശ്രീജിത്ത് പണിക്കരുടെ സന്ദേശമാണ് സുഭാഷിണി അലി ഏറ്റെടുത്തത്. ഫുഡ് സ്ട്രീറ്റിെൻറ പേരിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഏറ്റുവാങ്ങിയ ഡി.വൈ.എഫ്.െഎ നേതാക്കൾ സുഭാഷിണി തങ്ങളെ പരിഹസിച്ചതാണോ, വിമർശിച്ചതാണോ എന്ന ആശയക്കുഴപ്പത്തിലുമായി.
ഡൽഹി അടക്കം വടക്കേ ഇന്ത്യയിൽ പരീക്ഷിച്ച ഹലാൽ വിദ്വേഷ പ്രചാരണത്തിന് ആഴ്ചകൾക്കുമുമ്പാണ് കേരളത്തിൽ സംഘ്പരിവാർ തുടക്കമിട്ടത്. സംഘ് വാട്സ്ആപ് ഗ്രൂപ്പുകളിൽ വിഡിയോ പ്രചരിപ്പിച്ച് ഹലാൽ ഭക്ഷണം നൽകുന്ന ഹോട്ടലുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം നടത്തി. ഈ ഗണത്തിൽ പെടാത്ത ഹോട്ടലുകളുടെ ലിസ്റ്റും പ്രചരിപ്പിച്ചു. സാമൂഹിക ഭിന്നതക്കൊപ്പം മുസ്ലിംകളുടെ സാമ്പത്തികാടിത്തറ തകർക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നു തിരിച്ചറിഞ്ഞതോടെ കേരളത്തിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു.
ഇതിെൻറ ചുവടുപിടിച്ച് ഡി.വൈ.എഫ്.െഎ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഫുഡ് സ്ട്രീറ്റ് എന്ന പരിപാടി ആസൂത്രണം ചെയ്തു രംഗത്തുവന്നു. എന്നാൽ ഹലാൽ ഭക്ഷണം ബഹിഷ്കരിക്കാനുള്ള ആർ.എസ്.എസ് പ്രചാരണത്തിനെതിരെ നടത്തിയ പരിപാടിയിൽ പന്നിയിറച്ചി ഉൾപ്പെടെ മാംസഭക്ഷണമാണ് വിതരണം ചെയ്തത്. തിരുവനന്തപുരത്തടക്കം ഹലാൽ ഭക്ഷണം എന്ന ബോർഡ് പോലുമുണ്ടായില്ല.
ഇത് പരിഹാസ്യമായതോടെ കോഴിക്കോട്ട് ഹലാൽ ഭക്ഷണം എന്ന ബോർഡ് കൂടി വെച്ചു. ഭക്ഷണത്തിന് മതമില്ലെന്നുപറഞ്ഞ് ഫുഡ് ഫെസ്റ്റിവൽ നടത്തുന്നത് നല്ലതാണെന്ന് ശ്രീജിത്ത് പണിക്കർ ട്വീറ്റ് ചെയ്തു. അതേസമയം'ഹലാൽ' എന്ന ബോർഡ് കൗണ്ടറിൽ വെച്ചത് ഇസ്ലാമിക ആഹാരശീലമാണെന്നും ഭക്ഷണത്തിന് മതമില്ലെങ്കിൽ ഇൗ ബോർഡ് എന്തിനെന്നും ശ്രീജിത്ത് ചോദിക്കുന്നു. ഈ ട്വീറ്റാണ് സുഭാഷിണി അലി റിട്വീറ്റ് ചെയ്തത്.
സംഘ്പരിവാറുകാർ ഹലാലല്ലാത്തത് എന്ന് പ്രചരിപ്പിച്ച ഹോട്ടലുകളിലൊന്നിൽ കയറി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭക്ഷണം കഴിക്കുന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ നേതാവിെൻറ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.