തിരുവനന്തപുരം: വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂനിയന്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച്. ഡി.സി ആൻഡ് ബി.എം പരീക്ഷകൾ മാറ്റി വെച്ചു. ജൂലൈ 31, ആഗസ്റ്റ് രണ്ട് തിയതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂനിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.