തിരുവനന്തപുരം: താപനില മൂന്ന് ഡിഗ്രിവരെ കൂടാമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി െൻറ മുന്നറിയിപ്പ് കണക്കിലെടുത്ത് ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിജാഗ്രത. വയനാ ട് ഒഴികെ ജില്ലകളില്‍ ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ചൂട് കൂടാമെന്ന ാണ് മുന്നറിയിപ്പ്.
വെള്ളിയാഴ്ച സംസ്ഥാനത്താകെ 122 പേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്ക ോട് സ്വദേശികളായ മൂന്നുപേര്‍ക്ക് സൂര്യാഘാതവും 60 പേര്‍ക്ക് പൊള്ളലും 59 പേര്‍ക്ക് പാടുകളും രൂപപ്പെട്ടത് ഉൾപ്പെടെ 122 പേര്‍ക്കാണ് സൂര്യാതപമേറ്റത്.
സൂര്യാതപംമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. ആലപ്പുഴയും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പൊള്ളലേറ്റത്. ആലപ്പുഴയിൽ 18 പേര്‍ക്കും കോഴിക്കോട്ട് 14 പേര്‍ക്കും പൊള്ളലേറ്റു.
എറണാകുളം, വയനാട്, കൊല്ലം, പാലക്കാട് ജില്ലകളില്‍ മൂന്നുപേര്‍ക്ക് വീതവും തൃശൂരില്‍ അഞ്ചുപേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കോട്ടയത്ത് ആറുപേര്‍ക്കും പത്തനംതിട്ട രണ്ടുപേര്‍ക്കും പൊള്ളേലറ്റു. ചൂടില്‍ ശരീരത്തില്‍ പാടുകള്‍ രൂപെപ്പട്ടത് എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ അഞ്ചുപേര്‍ക്ക് വീതവും തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നുപേര്‍ക്ക് വീതവും, മലപ്പുറം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒരാള്‍ക്കുവീതവും ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എട്ടുപേര്‍ക്ക് വീതവും കൊല്ലത്ത് 12 പേര്‍ക്കും പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കും ആലപ്പുഴ ഒമ്പത് പേര്‍ക്കുമാണ്. എല്ലാവരും വിവിധ ആശുപത്രികളില്‍ ചികിത്സതേടി.
വെള്ളിയാഴ്ച പുനലൂരില്‍ 38.2 ഡിഗ്രിയും തിരുവനന്തപുരത്ത് 36.6 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ശരാശരി ഉയര്‍ന്ന താപനിലയില്‍നിന്ന് പുനലൂരില്‍ രണ്ട് ഡിഗ്രിയും തിരുവനന്തപുരത്ത് മൂന്ന് ഡിഗ്രിയുമാണ് ചൂട് വര്‍ധിച്ചത്. ആലപ്പുഴ-36.8, കോട്ടയം-36.4, എറണാകുളം-34, കോഴിക്കോട്-36, കണ്ണൂര്‍-34.7 എന്നിങ്ങനെയാണ് താപനില.
തിരുവനന്തപുരം കൂടാതെ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലും ശരാശരി ഉയര്‍ന്ന താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുനലൂരാണ്; 23.5 ഡിഗ്രി. എറണാകുളത്ത് കുറഞ്ഞ താപനില ശരാശരി കുറഞ്ഞ താപനിലയില്‍നിന്ന് ഒരുഡിഗ്രി കുറഞ്ഞ് 27.6 ഡിഗ്രി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.