കൊച്ചി: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്തിയതിന് പിന്നാലെ ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കുകകൂടി ചെയ്തതോടെ സംസ്ഥാനത ്ത് റോഡപകട മരണങ്ങൾ കുറയുന്നു. ഡിസംബർ ഒന്ന് മുതലാണ് ഇരുചക്രവാഹനങ്ങളിലെ പിൻ സീറ്റ് യാത്രക്കാർക്ക് കൂടി നിർബന്ധമാക്കി ഹെൽമറ്റ് ധരിക്കാത്തവർക്കെതിരെയും സീ റ്റ് ബെൽറ്റ് ഉപയോഗിക്കാത്തവർക്കെതിരെയും പരിശോധന കർശനമാക്കിയത്. ആദ്യദിവസം ബോധവത്കരണമായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ പിഴ ഈടാക്കി. ഇത് റോഡപകടങ്ങളിലെ മരണ നിരക്ക് കുറയാൻ സഹായിച്ചതായി മോട്ടോർ വാഹനവകുപ്പിെൻറ ഡിസംബറിലെ കണക്കുകൾ വ്യക്തമാക്കുന്നു.
ഹെൽമറ്റില്ലെങ്കിൽ 500 രൂപയാണ് പിഴ. ആവർത്തിച്ചാൽ 1000. രണ്ട് പേർക്കും ഹെൽമറ്റില്ലെങ്കിൽ രണ്ട് നിയമലംഘനമാണ്. നിയമലംഘകരിൽനിന്ന് പിഴ ഈടാക്കാൻ സംസ്ഥാനത്തെ 85 എൻഫോഴ്സ്മെൻറ് സ്ക്വാഡുകൾക്കും ഗതാഗത കമീഷണർ നിർദേശം നൽകിയിരുന്നു. നിയമലംഘനം തടയാൻ ഹൈവേകളിൽ 240 ഹൈസ്പീഡ് കാമറകളുടെ സേവനവും ഉറപ്പാക്കി. ഡിസംബർ രണ്ട് മുതൽ 26 വരെ ഹെൽമറ്റ്, സീറ്റ്ബെൽറ്റ് പരിശോധനകളിലൂടെ 16,996 പേരിൽനിന്നായി 1,20,22,551 രൂപ പിഴ ഇൗടാക്കി. ഇതിൽ 7,362 പേർ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരാണ്. കോൺട്രാക്ട് കാര്യേജുകളുടെ നിയമലംഘനവും ഇതിൽപ്പെടും.
2018 ഡിസംബറിൽ 436 പേരാണ് സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിച്ചത്. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ ഇത് 354 ആയിരുന്നു. 18.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2018 നവംബറിൽ റോഡപകടമരണം 352 ആയിരുന്നെങ്കിൽ കഴിഞ്ഞ നവംബറിൽ 320 ആയി താഴ്ന്നു. ഒമ്പത് ശതമാനമാണ് കുറവ്. ജൂലൈയും ആഗസ്റ്റും ഒഴികെ മറ്റെല്ലാ മാസങ്ങളിലും മരണം തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു. പിഴ ഉയർന്നതും നിയമലംഘനം തടയാൻ പരിശോധന കർശനമാക്കിയതുമാണ് മരണനിരക്ക് കുറയാൻ സഹായിച്ചതെന്ന് ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു. മദ്യപിച്ചും ലൈസൻസില്ലാതെയും വാഹനമോടിക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച ഉയർന്ന പിഴതന്നെയാണ് സംസ്ഥാനത്ത് ഈടാക്കുന്നത്. ഭൂരിഭാഗം വാഹനാപകടങ്ങളുടെയും മുഖ്യ കാരണവും ഇവയാണ്.
ട്രാഫിക് നിയമലംഘനങ്ങൾ: പുതിയ പിഴത്തുക ഈടാക്കിത്തുടങ്ങി
തിരുവനന്തപുരം: പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം കോടതികൾ പിഴത്തുക ഈടാക്കി തുടങ്ങി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതികളുടെയാണ് പുതിയ നിയമ നടപടികൾ. മദ്യപിച്ച് വാഹനം ഓടിക്കുക, ലൈസൻസ് കൈവശം വെക്കാതിരിക്കുക, ഇൻഷുറൻസ് പുതുക്കാതിരിക്കുക എന്നീ നിയമ ലംഘനങ്ങൾക്കാണ് ‘ഭീമമായ’ തുക ഈടാക്കിയത്. അദാലത്തുകളിലും തുക ഇൗടാക്കി എന്നത് ശ്രദ്ധേയമാണ്. സാധാരണ അദാലത്തുകളിൽ കൂടുതൽ തുക ഈടാക്കാറില്ല.
മോട്ടോർ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ദിവസവും നൂറുകണക്കിന് കേസുകളാണ് വഞ്ചിയൂർ കോടതിയിൽ കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.