തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.പിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് എം.പിമാര്‍ക്ക് എം.എല്‍.എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായി. പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് അംഗസംഖ്യ കുറക്കാൻ കഴിയില്ല എന്നതിനാലാണ് നേതൃത്വം ഈ നിലപാടെടുത്തത്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.

എം.പിമാരില്‍ ചിലര്‍ കേരളത്തില്‍ മത്സരിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. പ്രധാനമായും കെ മുരളീധരന്‍റെയും കെ. സുധാകരന്‍റെയും പേരുകളാണ് ഉയര്‍ന്നുകേട്ടത്. ഇവർക്കുവേണ്ടി പല സ്ഥലങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം അടൂര്‍ പ്രകാശും ബെന്നി ബെഹനാനും സുരേഷ് കൊടിക്കുന്നിലും മത്സരിക്കും എന്നും സൂചനകളുണ്ടായിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയാണെന്ന് ലീഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചില കോൺഗ്രസ് എം.പിമാരും പരോക്ഷമായി ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ ഇത്തരം നീക്കങ്ങൾക്കെല്ലാം തടയിട്ടിരിക്കുകയാണ് ഹൈക്കമാൻഡ്.

എന്തായാലും ലോക്സഭയിലും രാജ്യസഭയിലും കോൺ​ഗ്രസിന് അം​ഗസംഖ്യ കുറവായ സാഹചര്യത്തിൽ എം.പിമാർ മത്സരിക്കേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം.

Tags:    
News Summary - High Command urges Congress MPs not to contest elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.