കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ വനിത കണ്ടക്ടർമാർക്ക് അനുവദിച്ച മറ്റ് ജോലികൾ ഒഴിവാക്കിയതും ക്ലർക്ക് തസ്തികയിലുള്ളവരുടെ ഡ്യൂട്ടി സമയം മാറ്റിയതും ഹൈകോടതി ശരിവെച്ചു. ഇതുസംബന്ധിച്ച് മാനേജിങ് ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത ഹരജികൾ ഹൈകോടതി തള്ളി.
ജീവനക്കാരുടെ അദർ ഡ്യൂട്ടി ഒഴിവാക്കിയ എം.ഡിയുടെ ഉത്തരവ് ആശ്രിത നിയമനം വഴി സർവിസിൽ കയറിയ തങ്ങൾക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി വനിത കണ്ടക്ടറായ ശരണ്യമോഹൻ ഉൾപ്പെടെയുള്ളവരും ഡ്യൂട്ടി സമയം മാറ്റിയത് ശരിയായ നടപടിയല്ലെന്ന് ആരോപിച്ച് ആർ.എസ്. അനിൽ അടക്കമുള്ളവരും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
പൊതു ഉത്തരവ് എല്ലാവർക്കും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയായിരുന്ന ക്ലർക്കുമാരുടെ ഡ്യൂട്ടി സമയം രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാക്കിയാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.