കൊച്ചി: മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർകോഴക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന അപ്പീൽ ഹരജി ഹൈകോടതി തള്ളി. വിജിലൻസ് അന്വേഷണം തുടരെട്ടയെന്ന് വിലയിരുത്തിയാണ് ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്. കേസിൽ വിജിലൻസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം കോടതി രേഖപ്പെടുത്തി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെ ബി.ജെ.പി സംസ്ഥാന സമിതിയംഗം നോബിൾ മാത്യു നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ നേട്ടത്തിനാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചതെന്ന നിരീക്ഷണത്തോടെയായിരുന്നു സിംഗിൾബെഞ്ച് ഹരജി തള്ളിയത്. ഇൗ പരാമർശം ഡിവിഷൻബെഞ്ച് നീക്കി. മാണി മന്ത്രിയായിരിക്കെ ബാർ ലൈൻസ് പുതുക്കാൻ ബാർ ഉടമകളിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലായിരുന്നു കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.