കൊച്ചി: സ്വതന്ത്രമായി സഞ്ചരിക്കാനും വ്യാപാരം ചെയ്യാനുമുള്ള രാജ്യത്തെ പൗരെൻറ മൗലികാ വകാശം ഹർത്താലിെൻറ പേരിൽ തടസ്സപ്പെടുത്താനാവില്ലെന്ന് ഹൈകോടതി. നിയമം കൈയിലെടു ത്ത് വാഹനഗതാഗതം തടയാനും നിർബന്ധിച്ച് കടകൾ അടപ്പിക്കാനും ഹർത്താലിനെ അനുകൂലി ക്കുന്നവർക്ക് സ്വാതന്ത്ര്യമില്ല. സ്വയം ജോലിയിൽനിന്ന് വിട്ടുനിൽക്കാനും ഒപ്പമുള്ളവരെ ഇതിനുപ്രേരിപ്പിക്കാനും മാത്രമാണ് ഇവർക്ക് കഴിയുകയെന്നും ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനത്തിെൻറ പേരിൽ നടത്തിയ ഹർത്താലിലെ അനിഷ്ട സംഭവങ്ങളെത്തുടർന്ന് കുന്നംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
തൃശൂർ പെരുമ്പിലാവ് സ്വദേശി ശങ്കരനാരായണൻ ഉൾപ്പെടെ 24 പ്രതികളാണ് മുൻകൂർ ജാമ്യംതേടി ഹൈകോടതിയെ സമീപിച്ചത്. ഇവർ ഹർത്താൽ ദിവസം നിയമവിരുദ്ധമായി സംഘം ചേർന്ന് റോഡ് തടഞ്ഞെന്നും കടകൾ അടപ്പിച്ചെന്നുമാണ് കേസ്. സംഘർഷസാഹചര്യം ഒഴിവാക്കാനെത്തിയ തങ്ങളുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. കേസിെൻറ വിവിധ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
10 ദിവസത്തിനകം പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാകണം. അറസ്റ്റ് ചെയ്താൽ കോടതിയിൽ ഹാജരാക്കി ഒാരോ പ്രതിക്കും 40,000 രൂപയുടെ ബോണ്ടും തത്തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവും ഉപാധികൾ വെച്ച് ജാമ്യം നൽകണം. പ്രതികൾ 15 ദിവസത്തിനകം 3000 രൂപ വീതം മജിസ്ട്രേറ്റ് കോടതിയിൽ കെട്ടിവെക്കണം. മൂന്നുമാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ ഉപാധി വെക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.