കൊച്ചി: രോഗവും വായ്പകുടിശ്ശികയും മൂലം വലയുന്നവരെ സഹായിക്കാനുള്ള സർക്കാർ പദ്ധതി കെളക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ മാർഗമെന്തെന്ന് ഹൈകോടതി. ഇക്കാര ്യത്തിൽ സ്വീകരിക്കാവുന്ന കാര്യങ്ങൾ വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. മലപ്പുറം സ്വദേശി അലവി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
16 ലക്ഷം രൂപ വായ്പയെടുത്ത ഹരജിക്കാരന് രണ്ട് പെൺമക്കളുടെ ഗുരുതര രോഗംമൂലം കൃത്യമായി തുക തിരിച്ചടക്കാനായില്ല. തുടർന്ന് വായ്പക്ക് ഇൗടുനൽകിയ ഭൂമി ഏറ്റെടുക്കാൻ അധികൃതർ നടപടി തുടങ്ങിയെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ എന്തുചെയ്യാനാവുമെന്ന് േനരത്തേ കോടതി സർക്കാറിനോട് ആരാഞ്ഞിരുന്നു. ഇതനുസരിച്ച് കുടിശ്ശികയിൽ 50 ശതമാനം കുറവുവരുത്താമെന്നും തവണവ്യവസ്ഥയിൽ പണമടക്കാൻ സൗകര്യം നൽകാമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ടെന്ന് സർക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോണി വ്യക്തമാക്കി.
സർഫാസി നിയമപ്രകാരമുള്ള നടപടി തുടങ്ങിയ സാഹചര്യത്തിൽ ഹരജിക്കാരന് സർക്കാർ സഹായം എത്രയുംവേഗം ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ കടാശ്വാസ ഫണ്ട്, സാമൂഹിക സുരക്ഷപദ്ധതി പ്രകാരമുള്ള സഹായം, ന്യൂനപക്ഷ വികസന കോർപറേഷെൻറ സഹായം തുടങ്ങിയവയും നിലവിലുള്ളതായി അറ്റോണി ചൂണ്ടിക്കാട്ടി.
ഇതൊന്നുമറിയാതെയാണ് പലരും പൊതുജനങ്ങളുടെയും സർക്കാറിതര ഏജൻസികളുടെയും സഹായം തേടി അലയുന്നതെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഇത്തരം സർക്കാർ സഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാനാവുന്നതെങ്ങനെയെന്ന് സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. ഹരജി വീണ്ടും ജൂലൈ 15ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.