െകാച്ചി: എയ്ഡഡ്, സർക്കാർ കോളജുകളിലെ അർഹരായ അധ്യാപകർക്ക് സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രഫസർ പദവിയുെട ആനുകൂല്യങ്ങൾ മൂന്ന് മാസത്തിനകം അനുവദിക്കണമെന്ന് ഹൈകോടതി.
2018ൽ യു.ജി.സി റെഗുലേഷൻ ഉണ്ടായിട്ടും എയ്ഡഡ്, സർക്കാർ കോളജുകളിൽ പ്രഫസർ തസ്തിക നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ഡോ. ജോബി തോമസ് അടക്കം നാല് എയ്ഡഡ് കോളജ് അധ്യാപകർ നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് അമിത് റാവലിെൻറ ഉത്തരവ്.പ്രഫസർ തസ്തികയിലുള്ളവരുെട ആനുകൂല്യങ്ങൾക്ക് എയ്ഡഡ്, സർക്കാർ കോളജുകളിലെ യോഗ്യരായവർക്ക് അർഹതയുണ്ടായിട്ടും തഴയപ്പെടുെന്നന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
ഹരജി പരിഗണനയിലിരിക്കെ കരിയർ അഡ്വാൻസ്മെൻറ് പ്രമോഷൻ എന്ന പേരിൽ പ്രഫസർ തസ്തികകളുണ്ടാക്കാൻ അനുമതി നൽകി 2021 െഫബ്രുവരി 20ന് സർക്കാർ ഉത്തരവിറക്കി.
ഇതനുസരിച്ച് അസോസിേയറ്റ് പ്രഫസർമാർക്ക് പ്രഫസർ പദവിയുടെ ആനുകൂല്യങ്ങൾ മൂന്ന് മാസത്തിനകം നൽകാനാണ് െകാളീജിയറ്റ് എജുക്കേഷൻ ഡയറക്ടർക്കും കേരള, കാലിക്കറ്റ് സർവകലാശാലകൾക്കും ഹൈകോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.