കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
തൃശൂർ പൂരത്തിനിടെയുണ്ടായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും സിറ്റി പൊലീസ് കമീഷണർ ഉൾപ്പെടെയുള്ളവർക്കെതിരെ വകുപ്പുതല അന്വേഷണവും നടത്താൻ ഉത്തരവിടണമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.
സംഭവത്തിനുപിന്നിൽ അദൃശ്യ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നും പൊലീസ് അന്വേഷണം ഇക്കാര്യത്തിൽ മതിയാവില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജി വീണ്ടും മേയ് 22ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.