കൊച്ചി: ജീവന് ഭീഷണിയുണ്ടെങ്കില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് പൊലീസ് സംരക്ഷണം തേടുകയാണ് വേണ്ടതെന്ന് സർക്കാർ ഹൈകോടതിയിൽ. അഴിമതി പുറത്തുകൊണ്ടുവരുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്ന വിസിൽ ബ്ലോവർ നിയമ പ്രകാരമുള്ള നടപടികൾ ജേക്കബ് തോമസിന് അനുവദിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു. അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതിെൻറ പേരിൽ അധികൃതർ വേട്ടയാടുകയാണെന്നും വിസിൽ ബ്ലോവർ നിയമപ്രകാരമുള്ള സുരക്ഷയും സംരക്ഷണവും നൽകണമെന്നുമാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കെവയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
അേതസമയം, രാജ്യത്തിന് പുറത്ത് നിയമനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ 15 ദിവസത്തിനം നടപടിയുണ്ടായില്ലെങ്കിൽ സ്വയം വിരമിക്കക്കേണ്ടി (വി.ആർ.എസ്) വരുമെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് നൽകിയ ഉപഹരജിയും കോടതിയുടെ പരിഗണനക്കെത്തി. രണ്ടാഴ്ചക്കകം കോടതി ഹരജി തീർപ്പാക്കാത്ത പക്ഷം ലക്ഷ്യം നിറവേറ്റപ്പെടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. െഎ.പി.എസുകാരും ബ്യൂറോക്രാറ്റുകളും പൊതുജന സേവകര്‍ മാത്രമാണെന്നും യജമാനന്മാരല്ലെന്നും ഹരജി പരിഗണിക്കെവ കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. ഇവര്‍ക്കു മീതെയും ആളുകളുണ്ട്. നിശ്ചിത കടമകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥരായവരാണ് ഉദ്യോഗസ്ഥർ. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാന്‍ ഇവർക്ക് അവകാശമില്ലെന്നും ജോലിയിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
അഴിമതി പുറത്തുകൊണ്ടുവരുന്നതിെൻറ പേരിൽ താൻ കൂട്ടായ ആക്രമണം നേരിടുകയാണെന്നാണ് ജേക്കബ് തോമസിെൻറ ആരോപണം. തനിക്കും കുടുംബത്തിനും ഒൗദ്യോഗിക ജീവിതത്തിനും ഭീഷണിയുണ്ട്. അഴിമതി നേരിടുന്നതിെൻറ ഭാഗമായി 23 കേസുകള്‍ എടുത്തതിനാലാണ് വേട്ടയാടൽ. രാജ്യത്തിന് പുറത്ത് നിയമനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നൽകിയ കത്തുമായി ബന്ധപ്പെട്ട് ഹൈകോടതി വിശദീകരണം തേടിയിരുന്നെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിലപാട് അറിയിച്ചിട്ടില്ല. ഇൗ സാഹചര്യത്തിലാണ് ഉപഹരജി നൽകിയത്.
കേസില്‍ ഇടപെടാനായി നിരവധി പേര്‍ അപേക്ഷ നല്‍കിയിട്ടുള്ളത് ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. തെൻറ വാദംപോലും കേള്‍ക്കാതെ വിവിധ കോടതികള്‍ തനിക്കെതിരെ നിരീക്ഷണങ്ങള്‍ നടത്തുകയാണ്. ഇതെല്ലാം തനിക്കെതിരായ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് വ്യക്തമാക്കുന്നതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. എന്നാൽ, 23 കേസുകൾ എടുത്തുവെന്ന് ഹരജിക്കാരൻ പറയുന്നുവെങ്കിലും കേസുകളിൽ ഒന്നിൽപോലും ഹരജിക്കാരൻ പരാതിക്കാരനല്ലെന്ന് സർക്കാർ വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണത്തിന് അനുമതി നൽകുകയോ ചെയ്തിട്ടില്ല. തെൻറ ഒൗദ്യോഗിക ചുമതല മാത്രമാണ് നിർവഹിച്ചിട്ടുള്ളത്. വിസില്‍ ബ്ലോവര്‍ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടർന്ന് ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടിയ കോടതി കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.