കൊച്ചി: വ്യക്തികൾക്കനുസരിച്ച് മാറുന്നതാണ് അശ്ലീലം സംബന്ധിച്ച കാഴ്ചപ്പാടുകളെന്ന് ഹൈകോടതി. ഒരാൾക്ക് അശ്ലീലമെന്ന് തോന്നുന്ന ദൃശ്യം മറ്റൊരാൾക്ക് കലാപരമായി തോന്നാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മലയാള വനിത മാഗസിെൻറ കവർ പേജിൽ മുലയൂട്ടുന്ന ചിത്രം അച്ചടിച്ചതിനെതിരെ എം.എ. ഫെലിക്സ് നൽകിയ ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
സ്ത്രീയെ മോശമായി ചിത്രീകരിച്ച കവർപേജ് പുറത്തിറക്കിയതിനെതിരെ മാഗസിെൻറ പ്രസാധകർക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, ചിത്രത്തിൽ അശ്ലീലം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്.
സൗന്ദര്യം കാണുന്നയാളിെൻറ കണ്ണിലാണെന്നതുപോലെ അശ്ലീലം നോക്കുന്നയാളിെൻറ കണ്ണിലാണെന്ന് കോടതി പറഞ്ഞു. ഇത്തരം ചിന്ത വ്യക്ത്യാധിഷ്ഠിതമാണ്. ചിത്രത്തിലോ അതിെൻറ അടിക്കുറിപ്പിലോ അപാകതയില്ല. രാജാ രവിവർമയുടെ ചിത്രങ്ങളെന്നപോലെയാണ് വിവാദചിത്രത്തെ കോടതി കണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.