കൊച്ചി: മണി ചെയിൻ മോഡൽ സാമ്പത്തിക തട്ടിപ്പിലൂടെ 1693 കോടി തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമ കെ.ഡി. പ്രതാപനും കമ്പനിയുടെ സി.ഇ.ഒയും പ്രതാപന്റെ ഭാര്യയുമായ ശ്രീനയും ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരായി. രാവിലെ പത്തോടെയാണ് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ പ്രതാപന് എത്തിയത്. ഉച്ചക്കുശേഷമാണ് ശ്രീന ഹാജരായത്.
തൃശൂരിലെ വസതിയില്‍ ഇ.ഡി റെയ്ഡിനെത്തുന്ന വിവരമറിഞ്ഞ് പ്രതാപനും ശ്രീനയും ഒളിവില്‍ പോകുകയായിരുന്നു. കേസ് പരിഗണിക്കവെ ഇ.ഡി മുമ്പാകെ ഹാജരാകാമെന്ന് കോടതിയെ അറിയിച്ചതനുസരിച്ചാണ് ഇവർ എത്തിയത്.
പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തോട് സഹകരിച്ചുകൂടേ എന്ന് കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. തട്ടിയെടുത്ത കോടിക്കണക്കിനുരൂപ ഹവാല വഴി വിദേശത്തേക്ക് പ്രതികൾ കടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.